Fri. May 3rd, 2024

പിണറായിക്ക് മാനസിക അസ്വാസ്ഥ്യമെന്ന് കെ. സുധാകരൻ

By admin Apr 23, 2024
Keralanewz.com

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലവാരം അൻവറിനേക്കാള്‍ താഴെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇടത് തരംഗമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പിണറായിക്ക് തലക്ക് മിസ്റ്റേക്ക് ഉള്ളത് കൊണ്ട് പറഞ്ഞതാണ്. അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യം ഉണ്ട്‌ .

ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. ഇപ്പോള്‍ കാണിച്ചാല്‍ ചെക്കപ്പ് ചെയ്യാം. ഇല്ലെങ്കില്‍ അത് വർധിക്കും. പി.വി അൻവർ നിലവാരമില്ലാതെ സംസാരിക്കുന്നയാളാണ്. വലിയ രാഷ്ട്രീയ വിവരം ഇല്ലാത്തയാളാണെന്നും അൻവറില്‍ നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കെ. സുധാകരൻ പറഞ്ഞു.

Facebook Comments Box

By admin

Related Post