Sat. May 4th, 2024

തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്‌ റെയില്‍വെ

By admin Apr 23, 2024
Keralanewz.com

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ റെയില്‍വെ കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു.

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ബെംഗളൂരു എസ്‌എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വെ സ്റ്റേഷനിലേക്കാണ് എക്സ്പ്രസ്സ് ട്രെയിൻ സർവീസ് നടത്തുക. ഏപ്രില്‍ 25ന് വൈകിട്ട് 3.50ന് ബെംഗളൂരു എസ്‌എംവിടി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് പോളിങ് ദിവസമായ ഏപ്രില്‍ 26ന് രാവിലെ ഏഴ് മണിക്ക് ട്രെയിൻ കൊച്ചുവേളി റെയില്‍വെ സ്റ്റേഷനില്‍ എത്തും. പിന്നീട് ഈ ട്രെയിൻ അന്നേ ദിവസം (ഏപ്രില്‍ 26) രാത്രി 11:50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. ഏപ്രില്‍ 27ന് രാവിലെ എട്ടു മണിക്ക് ഈ ട്രെയിൻ ബെംഗളൂരുവില്‍ തിരിച്ചെത്തും.

Facebook Comments Box

By admin

Related Post