Thu. May 2nd, 2024

8 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിക്കുകയും 7 വയസുള്ള മരുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന വീട്ടുകാരുടെ പരാതിയില്‍ 40 കാരന്‍ അറസ്റ്റില്‍

By admin Sep 26, 2021 #news
Keralanewz.com

നാഗ്പുര്‍: എട്ടുവയസുള്ള മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഏഴു വയസുള്ള മരുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന വീട്ടുകാരുടെ പരാതിയില്‍ 40 കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഹുദ് കേശ്വര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എട്ട് വയസുള്ള പെണ്‍കുട്ടിയെ ഇയാള്‍ രണ്ടാഴ്ചക്കാലമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഏതാണ്ട് ഇതേ കാലയളവില്‍ തന്നെയാണ് ഇയാള്‍ മരുമകനെയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതും. സംഭവം നേരില്‍ കണ്ടതാണ് പരാതിക്ക് ഇടയാക്കിയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ 376(എ), 2(എന്‍), 377, 506 പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

ട്രാന്‍സ്ജെന്ററിനെ പോലെ വേഷം ധരിച്ച്‌ തെരുവില്‍ ഭിക്ഷ യാചിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഭാര്യ നേരത്തെ ഇയാളെ ഉപേക്ഷിച്ച്‌ പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രായമായ മാതാപിതാക്കള്‍ക്കും മൂത്ത സഹോദരനും ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. സഹോദരന്‍ സെക്യൂരിറ്റി ഗാര്‍ഡായും മാതാവ് വീട്ടു ജോലി ചെയ്തുമാണ് ജീവിച്ചിരുന്നത്.

വെള്ളിയാഴ്ച മാതാപിതാക്കളും സഹോദരനും ജോലി ആവശ്യത്തിനായി പുറത്തുപോയതോടെ പ്രതിയും കുട്ടികളും മാത്രമായിരുന്നു വീട്ടില്‍. മകളെ ഇയാള്‍ പീഡിപ്പിക്കുന്നതാണ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഏഴ് വയസുള്ള മരുമകനെയും നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കാര്യം പുറത്തുവന്നത്

Facebook Comments Box

By admin

Related Post