Wed. May 8th, 2024

കുള്ളന്‍ തെങ്ങുകളുടെ പ്രചാരകനായി ജോസഫ്; നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡി​ന്‍റ അം​ഗീ​കാ​ര​വും കി​ട്ടി

By admin Oct 9, 2021 #news
Keralanewz.com

ചെ​റു​തോ​ണി: ഹൈ​റേ​ഞ്ചി​ലെ കു​റി​യ തെ​ങ്ങു​ക​ളു​ടെ അ​മ​ര​ക്കാ​ര​നാ​ണ് തോ​പ്രാം​കു​ടി​ക്കാ​ര​ന്‍ മു​രി​ങ്ങ​യി​ല്‍ ജോ​സ​ഫ്. അ​ര​നൂ​റ്റാ​ണ്ടു മു​മ്ബ്​ തോ​പ്രാം​കു​ടി​യി​ലെ​ത്തി​യ കാ​ലം മു​ത​ല്‍ കൃ​ഷി​യാ​ണ് കൈ​മു​ത​ല്‍. വി​വി​ധ കൃ​ഷി​ക​ള്‍ പ​രീ​ക്ഷി​ച്ച്‌ വി​ജ​യം കൊ​യ്​​ത ഈ ​അ​ധ്വാ​ന​ശീ​ല​ന്‍ ഇ​പ്പോ​ള്‍ അ​റി​യ​പ്പെ​ടു​ന്ന​ത്​ മ​ലേ​ഷ്യ​ന്‍ കു​ള്ള​ന്‍ തെ​ങ്ങു​ക​ളു​ടെ പ്ര​ചാ​ര​ക​നാ​യാ​ണ്.

ഹൈ​റേ​ഞ്ചി​ലെ വ​ള​ക്കൂ​റു​ള്ള മ​ണ്ണി​ല്‍ പൊ​ന്ന്​ വി​ള​യി​ക്കാ​മെ​ന്ന്​ തെ​ളി​യി​ച്ച​തോ​ടെ ജോ​സ​ഫി​നെ​ത്തേ​ടി കു​ള്ള​ന്‍ തെ​ങ്ങി​ന്‍ തൈ​ക​ള്‍​ക്കാ​യി ക​ര്‍​ഷ​ക​രെ​ത്താ​ന്‍ തു​ട​ങ്ങി. ഇ​പ്പോ​ള്‍ മൂ​ല​മ​റ്റ​ത്തെ സ്വ​ന്തം ന​ഴ്​​സ​റി​യി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന തെ​ങ്ങി​ന്‍ തൈ​ക​ള്‍ ജി​ല്ല​യും ക​ട​ന്നു പു​റ​ത്തേ​ക്കു പോ​കാ​ന്‍ തു​ട​ങ്ങി. ഇ​തി​നി​ടെ നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡി​െന്‍റ അം​ഗീ​കാ​ര​വും കി​ട്ടി.

ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ലെ മി​ക​ച്ച ഫാ​മി​ല്‍​നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന വി​ത്തു തേ​ങ്ങ​യാ​ണ് തൈ ​ഉ​ല്‍​പാ​ദ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ര്‍​ഷ​വും കേ​ടി​ല്ലാ​ത്ത തേ​ങ്ങ​ക​ള്‍ ശ​രാ​ശ​രി 200 എ​ണ്ണം വീ​തം ല​ഭി​ക്കും. മൂ​ന്നാം വ​ര്‍​ഷം കാ​യ്ക്കു​ന്ന മ​ല​യ​ന്‍ പ​ച്ച മ​ഞ്ഞ, ഓ​റ​ഞ്ച് ഗം​ഗാ​ബോ​ണ്ടം ഇ​നം തെ​ങ്ങി​ന്‍ തൈ​ക​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​ര്‍. ജോ​സ​ഫി​െന്‍റ പ​ട​മു​ഖ​ത്തെ ര​ണ്ട​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്ത്​ മം​ഗ​ലാ​പു​രം മം​ഗ​ളാ ക​മു​കി​ന്‍ തൈ​ക​ളും ചി​ക്ക​മം​ഗ​ളൂ​രി​ലെ ച​ന്ദ്ര​ഗി​രി കാ​പ്പി​ത്തൈ​ക​ളും ക​രി​മു​ണ്ട, പ​ന്നി​യൂ​ര്‍ മു​ണ്ട, നീ​ല​മു​ണ്ടി, കൊ​റ്റ​നാ​ട​ന്‍ കു​രു​മു​ള​കു ചെ​ടി​ക​ളും സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്നു. ഭാ​ര്യ ഗ്രേ​സി​യും ര​ണ്ടു മ​ക്ക​ളും പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്

Facebook Comments Box

By admin

Related Post