Wed. May 8th, 2024

കൂട്ടിക്കൽ ദുരന്തമേഖലയിൽ എല്ലാവിധ സഹായങ്ങളും എത്തിച്ച് സൂപ്പർ താരം മമ്മൂട്ടി

By admin Oct 22, 2021 #news
Keralanewz.com

മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയാണ് കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ. ഈ സംഘടന വഴി ആണ് പ്രളയം തകർത്ത കൂട്ടിക്കൽ എന്ന സ്ഥലത്തേ ജനതയെ മമ്മൂട്ടി ചേർത്തു പിടിക്കുന്നത്. മമ്മൂട്ടി തന്നെ നേരിട്ട് ഏർപ്പാട് ചെയ്ത നിരവധി വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം രാവിലെ തന്നെ ഇവിടെ എത്തി സേവനം ആരംഭിച്ചു. ആലുവ രാജഗിരി ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്ധനായ ഡോക്ടർ സണ്ണി എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി സൗജന്യ മെഡിക്കൽ സേവനം നടത്തിയത്. വിവിധ ഡോക്ടർമാരും നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ആയിട്ടാണ് സംഘം ഇവിടെ എത്തിയത്

പത്ത് കുടുംബങ്ങൾക്ക് ഒന്നുവീതം നൂറു ജലസംഭരണി താരം കൂട്ടിക്കൽ എന്ന സ്ഥലത്ത് എത്തിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും ധരിക്കുവാൻ അനുയോജ്യമായ നിരവധി വസ്ത്രങ്ങൾ, വീട്ടിലേക്ക് ആവശ്യമായ പാത്രങ്ങൾ, കിടക്കകൾ, മറ്റ് ആവശ്യ വസ്തുക്കൾ, സാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ ഇതെല്ലാം വിതരണം ചെയ്തു. കൂട്ടിക്കൽ ദുരന്തം ലോകം അറിഞ്ഞത് തൊട്ടുപിന്നാലെ ആണ് കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു സംഘം ഇവിടെ എത്തുന്നത്. പ്രശ്നങ്ങൾ നേരിട്ട് കണ്ട ശേഷം ആയിരുന്നു അവർ റിപ്പോർട്ട് തയ്യാറാക്കി സഹായങ്ങൾ എത്തിച്ചു തുടങ്ങിയത്

ഇപ്പോൾ ചെയ്യുന്ന സേവനങ്ങൾ അടിയന്തര സേവനം ആണ് എന്നും കൂടുതൽ ആവശ്യങ്ങൾ വരുന്ന മുറയ്ക്ക് കൂടുതൽ സഹായങ്ങൾ എത്തിച്ചു നൽകുമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു. താരത്തിൻറെ വിദേശത്തുള്ള ആരാധിക കൂട്ടായ്മയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷണൽ പ്രവർത്തകർ കെയർ ആൻഡ് ഷെയർ വഴി ധാരാളം ധനസഹായമാണ് എത്തിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും നടൻറെ അർപ്പണബോധത്തിൽ കയ്യടിക്കുകയും ആണ് മലയാളികൾ.

Facebook Comments Box

By admin

Related Post