Thu. May 2nd, 2024

ഓണ്‍ലൈനില്‍ വണ്ടി വാടകയ്‌ക്കെടുക്കും, തമിഴ്‌നാട്ടില്‍ വില്‍ക്കും: കേസില്‍ ഒരാള്‍ അറസ്റ്റില്‍

By admin Dec 2, 2021 #news
Keralanewz.com

പത്തനംതിട്ട ; വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് മറിച്ച് വിറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചിറയന്‍കീഴ് സ്വദേശി അല്‍ അമീനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. ഓണ്‍ലൈന്‍ വഴി വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കും. ഉടമകളറിയാതെ തമിഴ്‌നാട്ടില്‍ കൊണ്ട് പോയി വില്‍ക്കും. അല്ലെങ്കില്‍ പണയം വെയ്ക്കും. അല്‍ അമീന്റെ തട്ടിപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

ഏറെ നാളുകള്‍ക്ക് മുന്പ് തന്നെ ചിറയന്‍കീഴ് കടക്കാവൂര്‍ ആറ്റിങ്ങല്‍ സ്റ്റേഷനുകളില്‍ സമാന കേസുകള്‍ ഉണ്ട്. ആറു മാസം മുമ്പ് പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പിടിയിലായത്. ആലപ്പുഴയിലെ പൂച്ചാക്കലില്‍ ഒളിവിലായിരുന്നു. പല ഇടനിലക്കാര്‍ വഴിയാണ് തട്ടിപ്പ്

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സനല്‍കുമാര്‍ രണ്ട് മാസം മുമ്പ് അറസ്റ്റിലായിരുന്നു. നിലവില്‍ ജാമ്യത്തിലാണ്. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന വാഹനക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

Facebook Comments Box

By admin

Related Post