ഡയാലിസിസ് കിറ്റ് വിതരണം ചൊവ്വാഴ്ച

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം.മാണിയുടെ ഓർമ്മ നിലനിർത്തുന്നതിനായി സൗജന്യമായി ഡയാലിസിസ് കിറ്റുകൾ നൽകുന്നു. ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 215 നിർധന രോഗികൾക്കാണ് കിറ്റുകൾ നൽകുന്നത്. കിറ്റ് വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത്  ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി. നിർവ്വഹിക്കും. തോമസ് ചാഴികാടൻ എം.പി.മുഖ്യ പ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ മറ്റ് 8 നിയോജക മണ്ഡലങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കിറ്റ് വിതരണം ചെയ്യും.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •