പ്രദീപ് വലിയപറമ്പിൽ മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ

Spread the love
       
 
  
    

പാലാ: ഭരണസമിതി ഇല്ലാതായ പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ ഏർപ്പെടുത്തായിരുന്ന അഡ്മിനിസ്ട്രേറ്റർഭരണം സഹകരണ വകുപ്പ് പിൻവലിച്ചു മൂന്ന് അംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചു കൊണ്ട് കോട്ടയം ജില്ലാ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ ഉത്തരവിട്ടു.കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പിൽ (കിടങ്ങൂർ) കൺവീനറായാണ് പുതിയ കമ്മിറ്റി ഏഴാച്ചേരി സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് അലക്സി തെങ്ങും പള്ളികുന്നേൽ, സി.പി.എം നേതാവ് ആർ.ടി.മധുസൂധനൻ എന്നിവരാണ് മറ്റ് അംഗങ്ങൾ

ഇവർ ഈ ആഴ്ച ചുമതല ഏൽക്കും പ്രവർത്തനം മന്ദീഭവിച്ച സംഘം പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്പാലാ കരൂരിൽ ലാറ്റക്സ് ഫാക്ടറിയും, കിടങ്ങൂർ കൂടല്ലൂരിൽക്രംബ് റബ്ബർ ഫാക്ടറിയും ഈ സൊസൈറ്റിക്ക് ഉണ്ട്. ഇപ്പോൾ ക്രംബ് ഫാക്ടറി മാത്രം ഭാഗികമായി പ്രവർത്തിക്കുന്നു.അഴിമതിയും കെടുകാര്യസ്ഥതയും നിമിത്തം വൻ കടക്കെണിയിലാവുകയും ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് മുൻ രാജ്യസഭാ എം.പി ജോയി എബ്രാഹം പ്രസിഡണ്ടായിരുന്ന സംഘം ഭരണ സമിതി സഹകരണ വകുപ്പ് പിരിച്ചുവിടുകയായിരുന്നു.മുൻ ഭരണ സമിതിയെ സർക്കാർ സർച്ചാർജ്‌ ചെയ്തിരിക്കുകയാണ് നിക്ഷേപകർക്കും കർഷകർക്കും വൻതുക സൊസൈറ്റി തിരികെ നൽകേണ്ടതായിട്ടുണ്ട്

Facebook Comments Box

Spread the love