പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടികള്‍

Spread the love
       
 
  
    

പത്തനംതിട്ട ; പത്തനംതിട്ടയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശനം . ഇരുചക്രവാഹനത്തിലെത്തിയ ആളാണ് നഗ്നത പ്രദര്‍ശനം നടത്തിയത്. നാല്‍പത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്നയാള്‍ ഹെല്‍മറ്റ് മാസ്‌കും ധരിച്ചിരുന്നു.

സ്ഥിരമായി ഇയാള്‍ ഹോസ്റ്റലിന് മുന്നില്‍ എത്തി ലൈംഗിക ചേഷ്ടകള്‍ കാണിക്കുമെന്നാണ് പെണ്‍കുട്ടികളുടെ പരാതി. ഹോസ്റ്റലിലെ കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് പരാതി നല്‍കി. ഇയാളെ പിടികൂടാന്‍ പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി. വീഡിയോയില്‍ ഇയാളുടെ ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല.

ഇയാള്‍ ഹെല്‍മറ്റും മാസ്‌കും ധരിച്ചതും ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ കുറേ ദിവസമായി ഇയാള്‍ ഹോസ്റ്റലിന് മുന്നിലെത്തി ലൈംഗിക ചേഷ്ട കാണിക്കുന്നുവെന്ന് പരാതി പറഞ്ഞു. ശല്യം സഹിക്ക വയ്യാതെയാണ് പെണ്‍കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറിയത്. ഹോസ്റ്റലിന് സമീപത്തുള്ള ഒരാളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു

Facebook Comments Box

Spread the love