Mon. May 6th, 2024

സംസ്ഥാനത്ത് 73,555​ അതിദരി​ദ്ര കുടുംബങ്ങള്‍

By admin Feb 4, 2022 #bpl #poverty
Keralanewz.com

തൃ​ശൂ​ര്‍: ത​ദ്ദേ​ശ വ​കു​പ്പ്​ ന​ട​ത്തി​യ അ​തി​ദാ​രി​ദ്ര സ​ര്‍​വേ ക​ണ​ക്കെ​ടു​പ്പ്​ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ സം​സ്ഥാ​ന​ത്ത്​ 73,555 അ​തി​ദ​രി​​ദ്ര കു​ടും​ബ​ങ്ങ​ളെ​ന്ന്​ ക​ണ്ടെ​ത്ത​ല്‍.

സം​സ്ഥാ​ന​ത്തെ മൊ​ത്തം കു​ടും​ബ​ങ്ങ​ളു​ടെ 0.73 ശ​ത​മാ​നം വ​രും ഇ​ത്. കൂ​ടു​ത​ല്‍ അ​തി​ദ​രി​ദ്ര​ര്‍ മ​ല​പ്പു​റ​ത്താ​ണ്. കു​റ​വ്​ കോ​ട്ട​യ​ത്തും.

അ​ഞ്ചു​വ​ര്‍​ഷം കൊ​ണ്ട്​ ​സം​സ്ഥാ​ന​ത്ത്​ ദാ​രി​ദ്ര്യം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ്​ അ​തി​ദ​രി​ദ്ര സ​ര്‍​വേ ന​ട​ത്തി​യ​ത്. ദാ​രി​ദ്ര്യ ലി​സ്റ്റി​ന്​ ഗ്രാ​മ​സ​ഭ​ത​ല​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കു​ന്ന ന​ട​പ​ടി ഇ​നി​യും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ഇ​തു​വ​രെ 68 ശ​ത​മാ​നം (13266) ഗ്രാ​മ​സ​ഭ​ക​ള്‍ പൂ​ര്‍​ത്തി​യാ​യി ലി​സ്റ്റി​ന്​ അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യി ത​ദ്ദേ​ശ​വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

രാ​ജ്യ​ത്താ​ദ്യ​മാ​യി ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന സ​ര്‍​​വേ​യാ​ണി​ത്. സം​സ്ഥാ​ന​ത്തെ 1034 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ണ​ക്കെ​ടു​പ്പ്​ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ പ​ട്ടി​ക​യി​ല്‍ 14316-പ​ട്ടി​ക​ജാ​തി, 3432 -പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ളും മ​റ്റ്​ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പെ​ട്ട 55807 കു​ടും​ബ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു. തീ​ര​വാ​സി​ക​ള്‍ -3042, ഏ​കാം​ഗ കു​ടും​ബ​ങ്ങ​ള്‍ -49826, ര​ണ്ടം​ഗ കു​ടും​ബ​ങ്ങ​ള്‍ -11365.

ജ​നു​വ​രി 31ന്​ ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല ഒ​ഴി​കെ മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലെ​യും ക​ണ​ക്കെ​ടു​പ്പ്​ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​​ത്ത​ല​ത്തി​ല്‍ പ​ട്ടി​ക​യു​ടെ അ​വ​സാ​ന ന​ട​പ​ടി​ക്ര​മ​ത്തി​ല്‍ ഓ​ണ്‍​​ലൈ​നാ​യാ​ണ്​ ഗ്രാ​മ​സ​ഭ​ക​ള്‍​ ചേ​രു​ന്ന​ത്. അ​ടു​ത്ത​ദി​വ​സം​ത​ന്നെ ഇ​വ പൂ​ര്‍​ത്തി​യാ​കും.

2015-16 അ​ടി​സ്ഥാ​ന വ​ര്‍​ഷ​മാ​ക്കി നി​തീ ആ​യോ​ഗ്​ പ്ര​സി​ദ്ധീ​ക​രി​ച്ച ദാ​രി​ദ്ര്യ സൂ​ചി​ക​യി​ല്‍ കേ​ര​ള​ത്തി​ലാ​യി​രു​ന്നു ദ​രി​ദ്ര​ര്‍ കു​റ​വ് ​-0.71 ശ​ത​മാ​നം. ആ ​വി​ല​യി​രു​ത്ത​ലി​ല്‍​നി​ന്ന്​ അ​ല്‍​പം കൂ​ടു​ത​ലാ​ണ്​ യ​ഥാ​ര്‍​ഥ അ​തി​ദ​രി​ദ്ര​രെ​ന്നാ​ണ്​ ഇ​പ്പോ​ഴ​ത്തെ സ​ര്‍​വേ ക​ണ്ടെ​ത്ത​ല്‍. നി​ര്‍​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ കു​ടും​ബ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട ‘ആ​ശ്ര​യ പ​ദ്ധ​തി’​യി​ല്‍ സം​സ്ഥാ​ന​ത്ത്​ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി 1,54,712 പേ​രു​ണ്ട്. ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​ താ​ഴെ​യു​ള്ള കു​ടും​ബ​ങ്ങ​ളാ​യി അ​ന്ന​പൂ​ര്‍​ണ അ​ന്ത്യാ​ദ​യ യോ​ജ​ന (എ.​എ.​വൈ) റേ​ഷ​ന്‍ കാ​ര്‍​ഡു​ള്ള 5,91,548 പേ​രു​ണ്ട്. ഇ​തി​നു​പു​റ​മേ​യാ​ണ്​ അ​തി​ദാ​രി​ദ്ര​മു​ള്ള​വ​രു​ടെ ലി​സ്റ്റ്​ കൂ​ടി ചേ​രു​ന്ന​ത്.

അ​തി​ദ​രി​ദ്ര​രെ ക​​ണ്ടെ​ത്താ​ന്‍ പ​രി​ഗ​ണി​ച്ച പ്ര​ധാ​ന ഘ​ട​ക​ങ്ങ​ള്‍

1. ഒ​രു​വ​രു​മാ​ന​വും ഇ​ല്ലാ​ത്ത​വ​ര്‍ 2. വീ​ടി​ല്ലാ​ത്ത​വ​ര്‍ 3. ര​ണ്ടു​നേ​രം പോ​ലും ഭ​ക്ഷ​ണം കി​ട്ടാ​ത്ത​വ​ര്‍ 4. സൗ​ജ​ന്യ​റേ​ഷ​ന​ട​ക്ക​മു​ള്ള​വ കി​ട്ടി​യാ​ലും പാ​കം ചെ​യ്ത്​ ക​ഴി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ര്‍ 5. ആ​രോ​ഗ്യ​മി​ല്ലാ​ത്ത​വ​രും കി​ട​പ്പു​രോ​ഗി​ക​ളും 6. രോ​ഗം കൊ​ണ്ട്​ ക​ടം ക​യ​റി​യ​വ​ര്‍.

പങ്കാളികളായത്​ 13,74,072 പേര്‍

തൃ​ശൂ​ര്‍: അ​തി​ദാ​രി​ദ്ര്യ സ​ര്‍​വേ​ക്കു​വേ​ണ്ടി ന​ട​ന്ന​ത്​ ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യ പൊ​തു​ജ​ന​പ​ങ്കാ​ളി​ത്തം. സം​സ്ഥാ​ന​ത്തെ 1034 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 19,489 വാ​ര്‍​ഡു​ക​ളി​ലാ​യി ന​ട​ന്ന​ത്​ അ​തി​ദ​രി​ദ്ര​രെ നി​ര്‍​ദേ​ശി​ക്കാ​നു​ള്ള പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​മു​ള്ള 69,119 ഫോ​ക്ക​സ്​​ഗ്രൂ​പ്​ ച​ര്‍​ച്ച​ക​ളാ​ണ്. പി​ന്നീ​ട്​ ക​ണ​ക്കെ​ടു​പ്പി​ന്​ മു​മ്ബു​ള്ള പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പും (പ്രീ ​എ​ന്യു​മ​റേ​ഷ​ന്‍), ശേ​ഷ​മു​ള്ള കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​നു​ള്ള സൂ​പ്പ​ര്‍ ചെ​ക്കും പൂ​ര്‍​ത്തി​യാ​ക്കി.

അ​തി​ദാ​രി​ദ്ര്യ നി​ര്‍​ണ​യ പ്ര​ക്രി​യ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ശ്രീ, ആ​ശ​വ​ര്‍​ക്ക​ര്‍​മാ​ര്‍, അം​ഗ​ന്‍​വാ​ടി, തൊ​ഴി​ലു​റ​പ്പ്, റെ​സി​ഡ​ന്‍​റ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ 13,74,072 പേ​ര്‍ ഭാ​ഗ​മാ​യി. ക​ണ​ക്കെ​ടു​പ്പി​ലാ​ക​ട്ടെ 35,888 ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രും സ​ഹ​ക​രി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 69,119 ഫോ​ക്ക​സ്​ ഗ്രൂ​പ്​ ച​ര്‍​ച്ച​ക​ളി​ലൂ​ടെ 1,18,309 ഗു​ണ​ഭോ​ക്​​തൃ സാ​ധ്യ​ത ലി​സ്റ്റ്​ ത​യാ​റാ​ക്കി​യി​രു​ന്നു. ഉ​പ​സ​മി​തി അം​ഗീ​കാ​ര​​വും പ്രാ​ഥ​മി​ക ക​ണ​ക്ക​പ്പെ​ടു​പ്പും പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഇ​ത്​ 87,158 പേ​രാ​യി. പി​ന്നീ​ട്​ 20 ശ​ത​മാ​ന​ത്തെ സൂ​പ്പ​ര്‍ ചെ​ക്ക്​ (17,265) ചെ​യ്ത​ശേ​ഷ​മാ​ണ്​ അ​ന്തി​മ​പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

അ​തി​ദ​രി​ദ്ര​രു​ടെ പട്ടിക: ജി​ല്ല തി​രി​ച്ച്‌​

ജി​ല്ല​ കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം ശ​ത​മാ​നം

മ​ല​പ്പു​റം 12,802 1.186

തി​രു​വ​ന​ന്ത​പു​രം 8185 0.734

കോ​ഴി​ക്കോ​ട്​ 7951 0.921

പാ​ല​ക്കാ​ട് 6645 0.772

എ​റ​ണാ​കു​ളം 5888 0.579

തൃ​ശൂ​ര്‍ 5399 0.558

ക​ണ്ണൂ​ര്‍ 5148 0.74

കൊ​ല്ലം 4857 0.568

ആ​ല​പ്പു​ഴ 3787 0.61

വ​യ​നാ​ട്​ 3338 1.412

കാ​സ​ര്‍​കോ​ട്​​ 2930 0.825

പ​ത്ത​നം​തി​ട്ട 2817 0.705

ഇ​ടു​ക്കി 2689 0.78

കോ​ട്ട​യം 1119 0.193

ആ​കെ 73,555 0.736

Facebook Comments Box

By admin

Related Post