Sun. May 19th, 2024

ലോട്ടറിയടിച്ച കാര്യം അമ്മയോട് മാത്രം പറഞ്ഞ മുക്കൂട്ടുതറയിലെ അനീഷ് എന്ന ഭാഗ്യവാൻ 80 ലക്ഷത്തിന്റെ കാരുണ്യ ടിക്കെറ്റ് ഇന്ന് ബാങ്കിൽ നൽകി

By admin Mar 17, 2022 #news
Keralanewz.com

മുക്കൂട്ടുതറയിലെ 80 ലക്ഷം ലോട്ടറിയടിച്ചയാളെ  കണ്ടെത്തി ,അനിഷ്‌മോൻ പി എസ്(മനോജ് ) പാലാക്കാമണ്ണിൽ ആണ് ഭാഗ്യവാൻ എരുമേലി :കാരുണ്യ ഭാഗ്യക്കുറിയുടെ കഴിഞ്ഞ നറുക്കെടുപ്പിൽ 80 ലക്ഷം രൂപയാടിച്ച ഭാഗ്യവാനെ കണ്ടെത്തി , അനിഷ്‌മോൻ പി എസ് പാലാക്കാമണ്ണിൽ ആണ് ഭാഗ്യവാൻ . ശനിയാഴ്ച നടന്ന കേരള ലോട്ടറി കാരുണ്യയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം മുക്കൂട്ടുതറയിൽ വിറ്റ കെ ഡി 106268 ടിക്കറ്റിനായിരുന്നു. സമ്മാനം തനിക്കാണെന്ന് അറിഞ്ഞിട്ടും അനീഷ് എന്ന മുക്കൂട്ടുതറ പാലയ്ക്കാമണ്ണിൽ മനോജ്‌ (41) അമ്മയോട് അല്ലാതെ ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല.

താൻ ഏറ്റ ഒരു വീടിന്റെ പെയിന്റിംഗ് ജോലി എത്രയും പെട്ടന്ന് തീർക്കണമെന്ന വീട്ടുകാരുടെ നിർബന്ധം മുൻനിർത്തി പെയിന്റിംഗ് ജോലി പൂർത്തിയാക്കാനുള്ള തിരക്കിട്ട ജോലിയിലായിരുന്നു അനീഷ്  .  ഒന്നാം സമ്മാനം ആർക്കാണെന്ന് അറിയാതെ അന്വേഷണത്തിലായിരുന്നു നാട്. ലോട്ടറി വിറ്റ ഏജന്റ് എലിവാലിക്കര കാഞ്ഞിരക്കാട്ട് മനോജ്‌ തന്റെ കയ്യിൽ നിന്നും ലോട്ടറി വാങ്ങിയ ആളുകളെ തിരക്കി അന്വേഷണം നടത്തിയിട്ടും ഒന്നാം സമ്മാനക്കാരനെ പിടി കിട്ടിയിരുന്നില്ല.

പെയിന്റിംഗ് ജോലി പൂർത്തിയായതോടെ അനീഷ് ടിക്കറ്റുമായി മനോജിന്റെ അടുക്കൽ ഇന്ന് എത്തുമ്പോഴാണ് നാട് മുഴുവൻ തിരക്കിയ ഭാഗ്യവാൻ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയ മനോജ്‌ എന്ന അനീഷ് ആണെന്ന് അറിയുന്നത്. വൈകാതെ ഇരുവരും മുക്കൂട്ടുതറ എസ്ബിഐ ബാങ്ക് ശാഖയിൽ എത്തി മാനേജർക്ക് ടിക്കറ്റ് കൈമാറി. താമസിയാതെ നടപടികൾ പൂർത്തിയാക്കി സമ്മാനതുക നൽകാമെന്ന് മാനേജർ അറിയിച്ചു.  15 സെന്റ് സ്ഥലത്തെ തന്റെ ചെറിയ വീട് പുതുക്കി പണിയണമെന്നും രോഗിയായ അമ്മക്ക് ചികിത്സ ഒരുക്കുവാനും പെങ്ങളുടെ വിവാഹത്തിന് ചെലവായ കടങ്ങൾ വീട്ടണമെന്നും ചിലരെ ഒക്കെ സഹായിക്കണമെന്നും അനീഷ്മോനെന്ന ഭാഗ്യശാലി പറയുന്നു

Facebook Comments Box

By admin

Related Post