Sat. May 18th, 2024

ശനിയാഴ്ചയും കത്തിക്കയറി ഇന്ധന വില

By admin Apr 2, 2022 #news
Keralanewz.com

രാജ്യത്ത് ശനിയാഴ്ചയും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇന്ന് ഇന്ധന വില വര്‍ധിച്ചിരുന്നില്ല.

പുതിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ധന വില വര്‍ധന പൊതു ജനത്തിന്റെ ജീവിതത്തെ വളരെ സാരമായി തന്നെ ബാധിക്കുന്ന സ്ഥിതിയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 100.98 രൂപയാണ് വില. പെട്രോളിന് 114.14 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 112.15 രൂപ, ഡീസലിന് 99.13 രൂപ. കോഴിക്കോട്ട് പെട്രോളിന് 112.32 രൂപയും ഡീസലിന് 99.31 രൂപയുമാണ് നിരക്ക്

Facebook Comments Box

By admin

Related Post