Thu. May 16th, 2024

രണ്ടു ദിവസം മുന്‍പ് കാണാതായ ഗുരുവായൂര്‍ സ്വദേശിനിയുടെ മൃതദേഹം കൈപ്പത്തി അറ്റനിലയില്‍ ഭാരതപ്പുഴയില്‍

By admin Apr 5, 2022 #news
Keralanewz.com

ഗുരുവായൂര്‍ : രണ്ടു ദിവസം മുന്‍പ് ഭര്‍തൃഗൃഹത്തില്‍ നിന്നും കാണാതായ ഗുരുവായൂര്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി . തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് കൈപ്പറമ്പ് പോന്നോര്‍ കാര്യാട്ടുകര വീട്ടില്‍ സനീഷിന്റെ ഭാര്യ ഹരിത(28) യുടെ മൃതദേഹം കണ്ടെത്തിയത് . ഇടതു കൈപ്പത്തി അറ്റുപോയ നിലയിലാണ്. കഴിഞ്ഞ രണ്ടിന് രാവിലെ സൊസൈറ്റിയില്‍ അടക്കാനായി 5000 രൂപയുമായി സ്‌കൂട്ടറില്‍ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു യുവതി

മുണ്ടൂരില്‍ വാഹനം വെച്ച് സമീപത്തെ കടയില്‍ നിന്നും ഒന്‍പതരയോടെ രണ്ട് മാസ്‌കും വാങ്ങിയിരുന്നു . റോഡരുകില്‍ കിടന്നിരുന്ന ഒരു വെളുത്ത കാറിന് സമീപം വരെ പോകുന്നത് കണ്ടത്രെ . അതിനിടയില്‍ മറ്റൊരു വലിയ വാഹനം കാറിനെ മറി കടന്ന് പോയി .വാഹനം പോയി കഴിഞ്ഞപ്പോള്‍ കാറും യുവതിയും അപ്രത്യക്ഷമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ . പുതിയ ഡ്രസ് ധരിച്ചാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും പറയുന്നു. പ്രാദേശിക ചാനലില്‍ കേബിള്‍ ജോലിക്കാരന്‍ ആണ് സനീഷ് അഞ്ചര വയസുകാരന്‍ ആയ ധ്രുവന്‍ നന്ദ് ഏക മകന്‍ ആണ് . ഗുരുവായൂര്‍ എടപ്പുള്ളി റോഡില്‍ കുറുവങ്ങാട്ടില്‍ സുരേഷിന്റെ മകളായ ഹരിതയുടെ വിവാഹം നടന്നത് ഏഴ് വര്‍ഷം മുന്‍പാണ് .

സ്ഥലത്ത് എത്തിയ തൃത്താല പോലീസ് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി . കോവിഡ് പരിശോധനക്ക് ശേഷം നാളെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമാര്‍ട്ടം നടത്തും . പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണ കാരണം വ്യക്തമാകൂ എന്ന് തൃത്താല പോലീസ് പറഞ്ഞു . യുവതിയുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ മരുന്നിന്റെ കുറി പടികള്‍ അല്ലാതെ പണം ഒന്നും ഉണ്ടായിരുന്നില്ല എന്ന് തൃത്താല പോലീസ് കൂട്ടിച്ചേര്‍ത്തു

Facebook Comments Box

By admin

Related Post