Fri. May 17th, 2024

യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി രമ്യ ഹരിദാസ് എം.പി

By admin Jun 10, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും രമ്യ ഹരിദാസ് എം.പിയെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുത്തു.

പത്ത് പേരാണ് ദേശീയ ജനറല്‍ സെക്രട്ടറി പദത്തിലിരിക്കുന്നത്. പതിനെട്ട് പേര്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. 49 പുതിയ ദേശീയ സെക്രട്ടറിമാരെയും കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. ഒമ്ബത് ജോയിന്‍റ് സെക്രട്ടറിമാരാണ് സംഘടനക്കുള്ളത്. പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി അംഗീകരിച്ചു

ചാണ്ടി ഉമ്മന്‍ ഉപസമിതി ചെയര്‍മാന്‍ ആകും. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളെ സംഘടനയോടു ചേര്‍ത്തു നിര്‍ത്തുകയാകും ചാണ്ടി ഉമ്മന്‍ അധ്യക്ഷനായ സമിതിയുടെ ചുമതല. പി.എന്‍ വൈശാഖ് ദേശീയ സെക്രട്ടറിയാകും. അഡ്വ.വിദ്യാ ബാലകൃഷ്ണന്‍ ദേശീയ സെക്രട്ടറി പദവിയില്‍ തുടരുകയും ചെയ്യും

Facebook Comments Box

By admin

Related Post