Sat. May 18th, 2024

വീടിന്റെ ഉമ്മറത്തുനിന്നും മൂന്നര വയസുള്ള കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി; നാടോടി സ്ത്രീ പിടിയില്‍

By admin Jun 16, 2022 #news
Keralanewz.com

പത്തനംതിട്ട: () മൂന്നര വയസുള്ള കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. ഇളമണ്ണൂരിലാണ് സംഭവം.

വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് നാടോടി സ്ത്രീ എടുത്തു കൊണ്ട് പോകാന്‍ ശ്രമിച്ചത്. കുഞ്ഞ് ഉച്ചത്തില്‍ കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടി കൂടി സ്ത്രീയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്.

വീടിന്റെ ഉമ്മറത്തുനിന്നാണ് കുട്ടിയെ സ്ത്രീ എടുത്ത് ഓടിയതെന്നാണ് വിവരം. കുട്ടി കരയുന്നത് ശ്രദ്ധിച്ച പ്രദേശത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇവരെ തടയുകയും കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച്‌ പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പിടിയിലായപ്പോള്‍ ഇവര്‍ ഊമയായി അഭിനയിച്ചെങ്കിലും അത് തട്ടിപ്പാണെന്നും പൊലീസ് മനസിലാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ പലയിടത്തും ഇവര്‍ ഭിക്ഷ തേടി വന്നിരുന്നുവെന്നാണ് സൂചന. സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു

Facebook Comments Box

By admin

Related Post