Fri. May 17th, 2024

കോ​ട്ട​യം വാഴൂരിലും, നെടുംകുന്നത്തും ത​മ്മി​ല​ടി​ച്ച കോൺഗ്രസ് നേതാക്കന്മാരെ സ​സ്പെ​ൻ​ഡ് ചെ​യ്തു

By admin Jun 17, 2022 #news
Keralanewz.com

നെടുംകുന്നം: വാഴൂരിലും നെടുംകുന്നത്തും കോൺഗ്രസ് നേതാക്കന്മാർ തമ്മിലടിച്ച സംഭവത്തിൽ മൂന്നുപേരെ കെ.പി.സി.സി. അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. വാഴൂരിലുണ്ടായ തമ്മിലടിയിൽ ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ, ടി.കെ.സുരേഷ്‌കുമാർ എന്നിവർക്കെതിരേയാണ് നടപടി. നെടുംകുന്നത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോ തോമസ് പായിക്കാടനും ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് ജിജി പോത്തനും തമ്മിലടിച്ച സംഭവത്തിൽ ജിജി പോത്തനെയും സസ്‌പെൻഡ് ചെയ്തു

നേതാക്കന്മാർ തമ്മിലടിച്ച സംഭവം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കോൺഗ്രസ് നേതാക്കളുടെ തമ്മിൽത്തല്ല് വാർത്തയായതോടെ കെ.പി.സി.സി. പ്രാദേശിക നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു

Facebook Comments Box

By admin

Related Post