Wed. May 15th, 2024

ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരം: മികച്ച ചിത്രം ആവാസവ്യൂഹം, നടന്‍ ജോജു, നടി ദുര്‍ഗ കൃഷ്‌ണ

By admin Jul 19, 2022 #news
Keralanewz.com

തിരുവനന്തപുരം> 13ാമത് ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആര്‍ കെ കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹം അര്‍ഹമായതായി ജൂറി ചെയര്‍മാന്‍ ആര്‍ ശരത്തും അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ വി സി ജോസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മറ്റ് അവാര്‍ഡുകള്‍: സംവിധായകന്‍: അഹമ്മദ് കബീര്‍ (ചിത്രം: മധുരം). മികച്ച നടന്‍: ജോജു ജോര്‍ജ് (ചിത്രം: മധുരം, നായാട്ട്, ഫ്രീഡംഫൈറ്റ്), നടി: ദുര്‍ഗ കൃഷ്ണ (ചിത്രം: ഉടല്‍), ഛായാഗ്രഹകന്‍: ലാല്‍ കണ്ണന്‍, തിരക്കഥാകൃത്ത്: ചിദംബരം എസ് പൊതുവാള്‍, ഗാനരചയിതാവ്: പ്രഭാവര്‍മ്മ, സംഗീത സംവിധായകന്‍: അജയ് ജോസഫ്, പശ്ചാത്തല സംഗീത സംവിധാനം: ബിജി ബാല്‍ , ഗായകന്‍: വിനീത് ശ്രീനിവാസന്‍, ഗായിക: അപര്‍ണ രാജീവ്, മഞ്ജരി, എഡിറ്റിങ്: മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍, കലാസംവിധാനം: മുഹമ്മദ് ബാവ, ശബ്ദ മിശ്രണം: എം ആര്‍ രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, നവാഗത സംവിധായകന്‍: വിഷ്ണു മോഹന്‍, ബ്രൈറ്റ് സാം റോബിന്‍, മികച്ച ബാലചിത്രം: കാടകലം, ബാലതാരം: പി ആര്‍ സൂര്യകിരണ്‍, ആതിഥി ശിവകുമാര്‍.

പുരസ്കാരങ്ങള്‍ സെപ്തംബറില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജൂറി അംഗങ്ങളായ വിനു എബ്രഹാം, അരുണ്‍ മോഹന്‍ എന്നിവരും പങ്കെടുത്തു

Facebook Comments Box

By admin

Related Post