Thu. May 16th, 2024

രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് എം.പിമാര്‍ അടക്കം 19 പേര്‍ക്ക് സസ്പെന്‍ഷന്‍

By admin Jul 26, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് എം.പിമാര്‍ അടക്കം 19 പേര്‍ക്ക് സസ്പെന്‍ഷന്‍. വി. ശിവദാസന്‍, എ.എ.

റഹീം (സി.പി.എം), പി. സന്തോഷ് കുമാര്‍ (സി.പി.ഐ) എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട കേരളാ എം.പിമാര്‍. നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചതിനാണ് വെള്ളിയാഴ്ച വരെ രാജ്യസഭ ഉപാധ്യക്ഷന്‍ സസ്പെന്‍ഡ് ചെയ്തത്.

സുഷ്മിത ദേവ്, മൗസം നൂര്‍, ഡോ. ശാന്തനു സെന്‍, ഡോള സെന്‍, മുഹമ്മദ് നദീമുല്‍ ഹഖ്, അഭി രഞ്ജന്‍ ബിശ്വാസ്, ശാന്താ ഛേത്രി (തൃണമൂല്‍ കോണ്‍ഗ്രസ്), കനിമൊഴി, എം. ഹമാമദ് അബ്ദുല്ല, എസ്. കല്യാണ സുന്ദരം, ആര്‍. ഗിരഞ്ജന്‍, എന്‍.ആര്‍. ഇളങ്കോ, എം. ഷണ്‍മുഖം (ഡി.എം.കെ), ബി. ലിംഗയ്യ യാദവ്, രവിഹന്ദ്ര വദ്ധിരാജു, ദാമോദര്‍ റാവു ദിവകോണ്ട (ടി.ആര്‍.എസ്) എന്നീ പ്രതിപക്ഷ എം.പിമാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സസ്പെന്‍ഡ് ചെയ്യപ്പെട്ടതില്‍ അധികവും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരാണ്.

Facebook Comments Box

By admin

Related Post