Sun. May 19th, 2024

വൈക്കം റോഡ് സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം, സ്റ്റോപ്പ് അട്ടിമറിക്കുവാനുള്ള ഉദ്ദ്യോഗസ്ഥ നീക്കം അവസാനിപ്പിക്കണം : ജനാധിപത്യ കേരളാ കോൺഗ്രസ്

By admin Sep 18, 2022 #news
Keralanewz.com

കടുത്തുരുത്തി: വൈക്കം മുതൽ പാലാ വരെയുള്ള റെയിൽവേ പാസഞ്ചേഴ്സിന് വളരെ ഉപകാരപ്രദമായ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ വേണാട്, പരശുറാം, തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകൾക്കും , ഇപ്പോൾ പുതുതായി ആരംഭിച്ച കായംകുളം – കോട്ടയം – എറണാകുളം മെമുവിനും സ്റ്റോപ്പ് അനുവദിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. വൈക്കം റോഡിലെ സ്റ്റോപ്പുകളും , വികസനവും അട്ടിമറിക്കുന്നതിന് വേണ്ടി വൈക്കം റോഡ്‌ സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥർ വൈക്കം റോഡിൽ നിന്നും ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് കുറുപ്പന്തറ സ്റ്റേഷന്റെ പേരിലാണ് ടിക്കറ്റുകൾ ഇഷ്യൂ ചെയ്യുന്നത്

ഈ നടപടി അവസാനിപ്പിച്ച് വൈക്കം റോഡ് സ്റ്റേഷന്റെ പേരിൽ ടിക്കറ്റ് ഇഷ്യൂ ചെയ്യണം. വൈക്കം റോഡ് സ്റ്റേഷനിൽ നിന്ന് യാത്രക്കാർ ഇല്ലാ എന്ന് കാണിക്കുവാനും അതു വഴി സ്റ്റേഷനിൽ നിന്നും വരുമാനമില്ലെന്ന് വരുത്തി തീർത്ത് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കാതിരിക്കുവാനും , നിലവിലുള്ള ട്രെയിനുകളുടെ സ്റ്റോപ്പ് നിർത്തല ക്കിക്കാനുമുള്ള ഉദ്ദ്യോഗസ്ഥ ഗൂഡ ശ്രമത്തിന്റെ ഭാഗമാണെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ചൂണ്ടിക്കാട്ടി

യോഗത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫ്രാൻസീസ് തോമസ്, ജയിംസ് കുര്യൻ ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് , ഔസേപ്പച്ചൻ ഓടയ്ക്കൽ, പ്രൊഫ: അഗസ്റ്റ്യൻ ചിറയിൽ, പാപ്പച്ചൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ, സി.കെ.ബാബു ചിത്രാഞ്ജലി, സൈജു പാറശേരി മാക്കിൽ, തോമസ് പോൾ കുഴി കണ്ടത്തിൽ, വിധുബേബി കാഞ്ഞിരംകുഴുപ്പിൽ , സന്ദീപ് മങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു. ഈ ആവശ്യങ്ങൾ ഉന്നയിച്ച്‌ പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, എം പിമാരായ ജോസ് കെ മാണി, മോൻസ് ജോസഫ് MLA എന്നിവർക്ക് നിവേദനം നൽകുവാൻ നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിയെ യോഗം ചുമതലപെടുത്തി

Facebook Comments Box

By admin

Related Post