Fri. May 3rd, 2024

വേട്ടയാടല്‍ തുടര്‍ന്നാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന മുന്നറിയിപ്പ് നല്‍കി ഇ.പി

By admin Feb 11, 2023 #CPIM #EP jayarajan
Keralanewz.com

സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് അതൃപ്തി.

വികാരഭരിതനായാണ് ഇ.പി സംസ്ഥാന സമിതിയില്‍ സംസാരിച്ചത്. വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന സമിതി അംഗം പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സംസ്ഥാന സമിതിയില്‍ ഇ പി ജയരാജന്‍ മറുപടി നല്‍കിയത്. കണ്ണൂര്‍ ആന്തൂരിലെ റിസോര്‍ട്ട് അനധികൃത സ്വത്താണെന്ന ആരോപണത്തിന് മറുപടി നല്‍കവെയാണ് ഇ.പി വികാരാധീനനായത്. വ്യക്തിഹത്യ നടത്താന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവാദം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം കാര്യക്ഷമമായി ഇടപെട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. വേട്ടയാടല്‍ തുടര്‍ന്നാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. ആക്രമണം തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന നിലപാടിലാണ് അദ്ദേഹം.

Facebook Comments Box

By admin

Related Post