Sun. May 5th, 2024

റോഡില്‍ വെച്ച്‌ അക്രമിക്കാന്‍ ശ്രമിച്ച മൂന്ന് പേരെ ഒറ്റയ്ക്ക് ഇടിച്ചു തെറിപ്പിച്ച്‌ ഹീറോ ആയി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നേഹ.

By admin Feb 11, 2023 #Boxer
Keralanewz.com

റോഡില്‍ വെച്ച്‌ അക്രമിക്കാന്‍ ശ്രമിച്ച മൂന്ന് പേരെ ഒറ്റയ്ക്ക് ഇടിച്ചു തെറിപ്പിച്ച്‌ ഹീറോ ആയിരിക്കുകയാണ് കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നേഹ.

പ്രത്യാക്രമണത്തില്‍ ഓടിരക്ഷപ്പെട്ട അക്രമികള്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി.

കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ഗാന്ധി റോഡിലൂടെ നടന്നു വരുമ്ബോഴാണ് കിക്ക് ബോക്സിങ് താരം കൂടിയായ നേഹക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. റെയില്‍വേ ക്രോസിന് സമീപം നില്‍ക്കുകയായിരുന്ന മൂന്ന് യുവാക്കള്‍ പ്രകോപനപരമായി സംസാരിക്കുകയും കൈയില്‍ പിടിച്ച്‌ സ്കൂള്‍ ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നു. കൈയില്‍ പിടിച്ചയാളുടെ മൂക്കിനിട്ടായിരുന്നു നേഹയുടെ ആദ്യ കിക്ക്. കൂടെ ഉണ്ടായിരുന്നവരെയും നേഹ വെറുതെ വിട്ടില്ല. നേഹയുടെ കിക്കില്‍ അവരും ഓടിപ്പോയി.

Facebook Comments Box

By admin

Related Post