Fri. May 3rd, 2024

സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത് : വിഡി സതീശന്‍

By admin Aug 3, 2023 #VD satheeshan
Keralanewz.com

സംഘപരിവാര്‍ ചെയ്യുന്നത് പോലെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ,എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന് ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച്‌ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി അതിനെ ഗോള്‍വാള്‍ക്കറുടെ വിചാരധാരയോടാണ് ഉപമിച്ചത്. എം.വി ഗോവിന്ദന് മഹാത്മാ ഗാന്ധിയെയും ഗോള്‍വാക്കള്‍റേയും തിരിച്ചറിയാൻ പറ്റില്ലെങ്കില്‍ എന്ത് ചെയ്യാൻ പറ്റും? പാര്‍ട്ടി സെക്രട്ടറി ആയി ഇരുന്ന് അദ്ദേഹം സി.പി.എമ്മിനെ ഒരു പരുവത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു,

Facebook Comments Box

By admin

Related Post