Sat. May 18th, 2024

പുതുപ്പള്ളി പോരിന് കളം ഒരുങ്ങി. ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി .എൽ ഡി എഫിൽ , ജെയ്ക് ഉൾപ്പെടെ നാലുപേര്‍ പരിഗണനയില്‍, അല്ലെങ്കില്‍ പൊതു സ്വതന്ത്രന്‍.

By admin Aug 9, 2023
Keralanewz.com

.കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊരുങ്ങി സിപിഎം. ജെയ്ക് സി തോമസ് ഉള്‍പ്പെടെയുള്ള 4 പേരാണ് നിലവില്‍ പരിഗണനയിലുള്ളത്.

അതേസമയം, മത്സരരംഗത്ത് പൊതുസ്വതന്ത്രൻ വേണമെന്ന അഭിപ്രായവും ശക്തമാണ്. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണം ആരംഭിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മൻ.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ജെയ്ക് സി തോമസിന്റെ പേരില്‍ ഒതുങ്ങില്ലെന്നാണ് സൂചന. കോട്ടയം ജില്ലാ കമ്മിറ്റിയുടെ കൂടി അഭിപ്രായം പരിഗണിച്ച്‌ കടുത്ത രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാൻ കഴിവുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സിപിഐഎം നീക്കം. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻചാണ്ടിയുടെ എതിരാളിയായി മത്സരിച്ച ജെയ്ക് സി തോമസിനോട് മണര്‍കാട് മേഖല കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനാണ് നിലവിലുള്ള നിര്‍ദേശം.

ജെയ്ക് ഇല്ലെങ്കില്‍ റെജി സക്കറിയ, കെ.എം.രാധാകൃഷ്ണൻ പുതുപ്പള്ളി പാര്‍ട്ടി ഏരിയാ സെക്രട്ടറി സുഭാഷ് വര്‍ഗീസ് തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്. മണ്ഡലത്തിലെ മത സാമുദായിക സന്തുലനാവസ്ഥകള്‍ കൂടി പരിഗണിച്ച്‌ പൊതു സ്വതന്ത്രനെ ഇറക്കണമെന്ന അഭിപ്രായവും ചില നേതാക്കള്‍ക്ക് ഉണ്ട്. വെള്ളിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥി തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

Facebook Comments Box

By admin

Related Post