Sun. May 5th, 2024

ലോകത്തെ സ്തംഭിപ്പിച്ച കോവിഡിന് ശേഷം ലോകത്തെ ഞെട്ടിച്ച്‌ അടുത്ത മഹാമാരി! ഏഴില്‍ ഒരാള്‍ക്ക് രോഗം… 45 രാജ്യങ്ങള്‍ മുള്‍മുനയില്‍

By admin Aug 9, 2023
Keralanewz.com

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കൊവിഡ് കാലം നല്‍കിയ ആശങ്കകളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ലോകം കരകയറുന്നതേയുള്ളൂ. ഇപ്പോഴിതാ ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടാണ് യുകെയില്‍ നിന്ന് വരുന്നത്. കൊവിഡിന്റെ പുതിയവകഭേദമാണ് യുകെയില്‍ കണ്ടെത്തിയിരിക്കുന്നത്. എറിസ് (ഇ.ജി 5.1) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൊവിഡ് വൈറസ് വകഭേദം ബ്രിട്ടനില്‍ വ്യാപകമായി പടരുകയാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയിലാണെന്നും ഇംഗ്ലണ്ടിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബ്രിട്ടനില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും ‘എറിസ്’ മൂലമാണെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നത്. ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് പുതിയ കേസുകളുടെ 14.6 ശതമാനവും EG.5.1 മൂലമാണെന്നാണ്. മുൻ ആഴ്ചകളെ അപേക്ഷിച്ച്‌ ഈ ആഴ്ച കേസുകളുടെ നിരക്ക് വര്‍ധിച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജൻസി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലായ് 31നാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്. രാജ്യങ്ങളോട് ജാഗ്രത പാലിക്കാനും കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കാനും ലോകോരാഗ്യ സംഘടന നിര്‍ദ്ദേശിച്ചു. യു.കെയിലെ റെസ്പിറേറ്ററി ഡാറ്റാമാര്‍ട്ട് സിസ്റ്റം വഴി റിപ്പോര്‍ട്ട് ചെയ്ത 4,396 സാമ്ബിളുകളില്‍ 5.4 ശതമാനം പേര്‍ക്കും കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് രോഗികളുടെ ആശുപത്രി പ്രവേശന നിരക്ക് 1.17 ശതമാനത്തില്‍ നിന്ന് 1.97 ശതമാനമായി ഉയര്‍ന്നു. നിലവില്‍ ഏഴു പുതിയ കൊവിഡ് കേസുകളില്‍ ഒന്ന് എറിസ് വകഭേദമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഇ.ജി 5 വിഭാഗവുമുണ്ട്.

അന്താരാഷ്ട്രതലത്തില്‍, പ്രത്യേകിച്ച്‌ ഏഷ്യയില്‍ കൊവിഡ് കേസുകളുടെ വര്‍ദ്ധനവിനെ തുടര്‍ന്ന് ഹൊറൈസണ്‍ ലെവല്‍ സ്‌കാനിംഗിലാണ് 2023 ജൂലൈ 3-ന് EG.5.1 ആദ്യമായി കണ്ടെത്തിയത്. ജൂലൈ 31 ല്‍ എറിസിനെ ഒരു വേരിയന്റായി തരംതിരിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയിലും EG.5.1 ഉണ്ട്.

ഈ വകഭേദം നിലവില്‍ 45 രാജ്യങ്ങളില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍‌ട്ടുകള്‍. ജലദോഷം, തലവേദന, പനി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. മോശം കാലാവസ്ഥയും കുറയുന്ന പ്രതിരോധ ശക്തിയുമാണ് മറ്റ് കാരണങ്ങള്‍.കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, ലക്ഷണങ്ങള്‍ ഉള്ളതായി തോന്നിയാല്‍ ഉടനടി ടെസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് പ്രാഥമികമായി ചെയ്യേണ്ട പ്രതിരോധ നടപടികള്‍.

XBB.1.5, XBB.1.16, BA.2.75, CH.1.1, XBB, XBB1.9.1, XBB 1.9.2, XBB .2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍. 45 രാജ്യങ്ങളിലായി 4,722 സീക്വന്‍സുകള്‍ ഇജി 5.1ന്‍റേതായി കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന വൈറസിന്റെ മാറ്റം നിരീക്ഷിക്കുന്നുണ്ടെന്നും നിലവിലെ വാക്‌സിനേഷൻ മതിയെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോ ഗെബ്രിയേസസ് പറഞ്ഞു.

XBB.1.5, XBB.1.16, BA.2.75, CH.1.1, XBB, XBB1.9.1, XBB 1.9.2, XBB .2.3 എ

Facebook Comments Box

By admin

Related Post