Sun. May 5th, 2024

പോക്സോ നിയമം മറയാക്കി വ്യാജ പരാതി നൽകുന്നവർക്കെതിെരെ കര്‍ശന നടപടിക്ക് സംസ്ഥാന ബാലാവകാശ കമ്മീഷൻ.

By admin Aug 9, 2023
Keralanewz.com

പോക്സോ നിയമം മറയാക്കി വ്യാജപരാതികള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും; ബാലാവകാശ കമ്മിഷന്‍ ഉത്തരവിറക്കി

ബാലനീതി നിയമത്തിന്റെ ആനുകൂല്യത്തില്‍ കുട്ടികള്‍ ചെയ്യുന്ന പല കുറ്റകൃത്യങ്ങളും അവഗണിക്കപ്പെടുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഉത്തരവിറക്കിയത്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ബാലനീതി നിയമപ്രകാരം ശിക്ഷ ഉറപ്പാക്കണം. പോക്‌സോ നിയമമടക്കമുള്ള ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ വളച്ചൊടിച്ച്‌ ദുരുപയോഗം ചെയ്യുന്നതായും കമ്മീഷന്‍ വിലയിരുത്തി. ഇത് പ്രകാരം ബാലനീതി നിയമത്തിന്റെ പേരില്‍ വ്യാജ പരാതി നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാലാവകാശ നിയമ ലംഘനം ഭയന്ന് പല അധ്യാപകരും കുട്ടികളുടെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ വിമുഖത കാട്ടുന്നതായി കണ്ടെത്തി. ഈ പ്രവണത കുട്ടികളുടെ ഭാവി ജീവിതത്തെ അടക്കം മോശമാക്കുമെന്നാണ് കമ്മീഷന്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്ന തരത്തില്‍ പരിശീലനപരിപാടി സംഘടിപ്പിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Facebook Comments Box

By admin

Related Post