Wed. May 8th, 2024

ഞാനൊരു പക്കാ കോൺഗ്രസുകാരൻ പക്ഷേ സമുദായത്തെ ചതിച്ചവർക്കൊപ്പമില്ല.യാക്കോബായ സഭ ആപത്ഘട്ടങ്ങളിൽ സഹായിച്ച വരെ തിരിച്ചും സഹായിക്കും. ജോസഫ് മാർ ഗ്രിഗോരിയോസ് .ഞഞാനൊരു പക്കാ കോൺഗ്രസുകാരൻ പക്ഷേ സമുദായത്തെ ചതിച്ചവർക്കൊപ്പമില്ല.യാക്കോബായ സഭ ആപത്ഘട്ടങ്ങളിൽ സഹായിച്ച വരെ തിരിച്ചും സഹായിക്കും. ജോസഫ് മാർ ഗ്രിഗോരിയോസ് .

By admin Aug 29, 2023
Keralanewz.com

എറണാകുളം:സർക്കാരിനെ പുകഴ്ത്തി യാക്കോബായ സഭ. സഭക്ക് സഹായം നൽകുന്നവർക്കൊപ്പം നിൽക്കണമെന്ന് യാക്കോബായ സഭ മെത്രാപോലിറ്റൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോരിയോസ്
സഭക്ക് നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്ന സർക്കാരാണ് ഇവിടുള്ളത് പ്രതിസന്ധി ഘട്ടങ്ങളിൽ കൈ താങ്ങായവരോട് നന്ദി കേട് കാണിക്കരുതെന്നും നിർദ്ദേശം.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജോസഫ് മാർ ഗ്രിഗോരിയോസ് അഭിപ്രായം വ്യക്തമാക്കിയത്. സഭക്ക് എവിടെ നിന്ന് ഗുണം കിട്ടുന്നോ, സഭക്ക് എവിടെ നിന്ന് നന്മ ലഭിക്കുന്നോ, സഭയെ ആര് സഹായിക്കുന്നോ, അതിന്റെ കൂടെ നിൽക്കാനും, നിർത്താനുമുള്ള ആർജ്ജവവും ആത്മാർത്ഥതയും കാണിക്കുക എന്നുള്ളത് നന്ദിയുള്ള ഹൃദയമുള്ളവന്റെ സ്വഭാവമായിരിക്കണം. നമ്മളൊന്നും അത്ര പെട്ടെന്ന് മറന്നു പോകരുത് , സഭയെ സഹായിക്കണമെന്നും സഭക്ക് നീതി ലഭിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു സർക്കാരാണ് ഇവിടുള്ളത്. ബഹുമാനപ്പെട്ട സർക്കാർ എടുക്കുന്ന നടപടികൾ മറുപക്ഷവുമായി ചർച്ച ചെയ്ത് ശാശ്വത പരിഹാരത്തിന് ശ്രമിക്കുമ്പോൾ അതിന് തടസ്സം നിൽക്കുന്നത് സഭയോട് കാണിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും അനീതിയും ആണ് . വിധികൾ ഒന്നൊന്നായി എതിരു നിൽക്കുമ്പോഴും നമ്മളെ സഹായിക്കാൻ മനസ്സുള്ള ഒരു സർക്കാരാണിവിടെ ഉള്ളത് എന്ന് മറന്നു പോകരുത്. ഞാനൊരു പക്കാ കോൺഗ്രസുകാരനാണ്, പക്ഷേ സമുദായത്തിന് ദോഷം ചെയ്യുന്നവരെ പിന്തുണക്കാൻ കഴിയില്ല.
സ്വന്തം സമുദായാംഗങ്ങൾ പുതുപള്ളി ഇലക്ഷനിൽ എന്ത് നിലപാടെടുക്കണമെന്ന വ്യക്തമായ സൂചനയാണ് ഇത് വഴി സഭാംഗങ്ങൾക്ക് നൽകുന്നത്.

Facebook Comments Box

By admin

Related Post