Thu. May 16th, 2024

സോളാർ കേസിൽ, ഉമ്മൻ ചാണ്ടിക്കൊപ്പം ജോസ് കെ മാണിയുടെ പേര് എഴുതിചേർത്തതാണെന്ന് സ്ഥിരീകരണം വന്നതോടെ ഗണേഷിനെതിരെ കേരളാ കോൺഗ്രസ് (എം)

By admin Sep 14, 2023 #bjp #congress #CPIM #keralacongress m
Keralanewz.com

കോട്ടയം :

സോളാർ പീഡനക്കേസിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ പേ ് രണ്ടാമത് എഴുതിച്ചേർത്തതാണെന്ന പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്ത ലത്തിൽ ഗൂഢാലോചന നടത്തിയവർ ക്കെതിരേ കടുത്ത നിലപാടു സ്വീകരി ക്കാൻ കേരള കോൺഗ്രസ് (എം) തയാ റെടുക്കുന്നു. ഈ വിഷയം ചർച്ച ചെയ്യാൻ പാർട്ടി ഹൈപവർ കമ്മിറ്റി 24-നു കോ ട്ടയത്തു ചേരും.

പരാതിക്കാരിയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെ.ബി. ഗണേഷ് കുമാറിനെതിരേ നിലപാടു കടു പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ഉമ്മൻ ചാണ്ടിയുടെയുംജോസ് മാണിയുടെയും പേര് പരാതിക്കാരിയു ടെ രണ്ടാമത്തെ കത്തിൽ എഴുതിച്ചേർക്കുക യായിരുന്നു എന്നാണ് ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ.

ഗണേഷ് കുമാറിനെ ഇടതുമുന്നണിയിൽ നി ന്നു പുറത്താക്കാൻ ഹെപവർ കമ്മിറ്റി ആവശ്യപ്പെടാനിടയുണ്ട്മുന്നണി അതിനു തയാറായില്ലെങ്കിൽ, ഗണേഷിനെ മുനധാരണപ്രകാരം മന്ത്രിസഭയിൽ ഉൾപെടുത്തുന്നത് ഒഴിവാക്കണമെന്ന നിലപാടു പാർട്ടി സ്വീകരിക്കും.

ഗണേഷ് കുമാറിനെതിരേ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന ചിന്ത കേരള കോൺഗ്രസ് (എം) നേത ത്വത്തിനുണ്ട്. ഇടതുമുന്ന ണിയുടെ ഭാഗമായതിനാൽ സി.പി.എം. ആരോപണം ഉന്നയി ക്കില്ല. എന്നാൽ, പുതിയ അന്വേഷണം വന്നാൽ അതിനനുസരിച്ചുള്ള തീരുമാനം പാർട്ടി സ്വീകരിക്കും.ഗണേഷിനൊപ്പം ഇനി വേദി പങ്കിട്ടാൽ അതു പ്രവർത്തകർ അംഗീ കരിക്കില്ലെന്ന ബോധ്യം പാർട്ടി നേതൃ ത്വത്തിനുണ്ട്. ഈ സാഹചര്യത്തിൽ കരു തലോടെയായിരിക്കും കേരള കോൺഗ്ര സ് (എം) തീരുമാനമെടുക്കുക. പാർലമെ ന് തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ മുന്നണിയെ ദുർബലപ്പെടു ത്തുന്ന തീരുമാനമെടുത്താൽ അതു രാ ഷ്ട്രീയമായി തിരിച്ചടിക്കുമെന്നു പാർട്ടി നേതൃത്വത്തിന് അറിയാം. അത്തരമൊരു തീരുമാനം ജനം അംഗീകരിക്കാനുള്ള സാധ്യതയും കുറവാണ്.

നിലവിൽ, കേരള കോൺഗ്രസിനെ ഇടതു മുന്നണിയിൽ തന്നെ നിർത്തേണ്ട ആവശ്യം സി.പി.എമ്മിനാണ്. അതിനാൽ വരുന്ന തെരഞ്ഞെടുപ്പിലടക്കം അവർ വി ട്ടുവീഴ്ച ചെയ്യാൻ സാധ്യതയും ഏറെയാ ണ്. ഹൈപവർ കമ്മറ്റിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്യും.

.

.

Facebook Comments Box

By admin

Related Post