Mon. May 20th, 2024

ഗണേഷ് ജനാധിപത്യത്തെ വ്യഭിചരിച്ചു , സ്വന്തം പിതാവിനെയും , ഭാര്യയെയും , സഹോദരിമാരെയും ചതിച്ചു. സോളാര്‍ വിഷയത്തില്‍ കെ.ബി. ഗണേശ്‌കുമാര്‍ എംഎല്‍എയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

By admin Sep 14, 2023
Keralanewz.com

പത്തനംതിട്ട: സോളാര്‍ വിഷയത്തില്‍ കെ.ബി. ഗണേശ്‌കുമാര്‍ എംഎല്‍എയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറ വെള്ളാപ്പള്ളി നടേശൻ.ണേശ് ജനാധിപത്യത്തെ വ്യഭിചരിച്ചു; സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു; പിതാവിനെയും പെങ്ങന്മാരെയും ചതിച്ചു; നാണവും മാനവും അഭിമാനവുമില്ലാത്ത ഈ സൈസ് ഗണേശന്മാരാണ് മന്ത്രിയാകാൻ നടക്കുന്നത്; ഗണേശിന് പെണ്ണിനോടും പണത്തിനോടും ആര്‍ത്തി; സിനിമാ നടനായതു കൊണ്ട് എന്തും ചെയ്യാമെന്ന ധാരണ; സോളാര്‍ റിപ്പോര്‍ട്ടില്‍ ആഞ്ഞടിച്ച്‌ വെള്ളാപ്പള്ളി നടേശൻ

ഗണേശ് കുമാറിനെപ്പോലെയുള്ളവരെ എംഎല്‍എ ആയി തെരഞ്ഞെടുത്തതും മന്ത്രിയാക്കിയതും കേരള രാഷ്ട്രീയത്തിലെ അപചയത്തിന് ഉദാഹരണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ സ്വാര്‍ത്ഥ നേട്ടത്തിനായി എന്തും ചെയ്യുന്ന വിശ്വസിക്കാൻ കൊള്ളാത്തവനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ടൗണ്‍ എസ്‌എൻഡിപി ശാഖയിലെ പ്രാര്‍ത്ഥനാ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കെ ബി ഗണേശ് കുമാറിനെ മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ ഇമേജ് തകരും. തിരുവഞ്ചൂര്‍ ഉമ്മൻ ചാണ്ടിയെ പിന്നില്‍ നിന്നും കുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നത് അവര്‍ കുടുങ്ങും എന്നതിനാല്‍. അഡ്വ. ഫെനി ബാലകൃഷ്ണൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് പണം വാങ്ങിയാകാമെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ താൻ ഇടപെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

പണത്തിനോടും പെണ്ണിനോടും ആര്‍ത്തിയുള്ളയാളാണ് ഗണേശ് കുമാറെന്നും സിനിമാ നടനായതുകൊണ്ട് എന്തും ചെയ്യാമെന്ന ധാരണയാണ് അദ്ദേഹത്തിന് ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാന്യനായ കലഞ്ഞൂര്‍ മധുവിനെ ഒഴിവാക്കി എൻഎസ്‌എസിന്റെ ചുമതലയില്‍ ഗണേശ് കുമാറിനെ കൊണ്ടു വന്നതില്‍ നേതൃത്വം ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും. ഗണേശ് ജനാധിപത്യത്തെ വ്യഭിചരിച്ചു. സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു. പിതാവിനെയും പെങ്ങന്മാരെയും ചതിച്ചു. നാണവും മാനവും അഭിമാനവുമില്ലാത്ത ഈ സൈസ് ഗണേശന്മാരാണ് മന്ത്രിയാകാൻ നടക്കുന്നത്.

ഈ ആള്‍ മന്ത്രി ആയതിനാല്‍ ഇന്നാടിന്റെ ഗതി എന്താകും? ഭാര്യയുടെ അടികിട്ടി. പല തവണ ഭാര്യയെ ഉപേക്ഷിച്ചു. ഒരു മുന്നണിയിലെ ഘടകകക്ഷിയായതു കൊണ്ടാണ് ഗണേശ് വിജയിച്ചത്. സ്വന്തമായി മത്സരിച്ചാല്‍ കെട്ടിവച്ച കാശു പോലും കിട്ടാത്ത പാര്‍ട്ടിയാണ്. പുതുപ്പള്ളിയിലെ വിജയം സഹതാപ തരംഗത്തിന്റെ കൂടെ അടിസ്ഥാനത്തിലാണെന്നും അവിടെ ഉണ്ടായ പരാജയം എല്‍ ഡി എഫിന് കിട്ടിയ അടിയും യു ഡി എഫിന് കിട്ടിയ വടിയുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സോളാര്‍ വിഷയത്തില്‍ അന്വേഷണം വേണ്ട എന്ന യു ഡി എഫിന്റെ നിലപാട് സംഭവത്തില്‍ യു ഡി എഫ് നേതാക്കളുടെ ഗൂഢാലോചന പുറത്ത് വരും എന്നതിനാലാണെന്നും അഭിപ്രായപ്പെട്ട വെള്ളാപ്പള്ളി ഗൂഢാലോചനയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് പണം വാങ്ങിയിട്ടാകാമെന്നും ആരോപിച്ചു. സോളാറില്‍ വെള്ളപ്പാള്ളിക്കെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. ചിലരുടെ പേര് പറായാൻ വെള്ളപ്പള്ളി ആവശ്യപ്പെട്ടുവെന്നായിരുന്നു ഫെനി പറഞ്ഞത്. ഇത് പണത്തിന് വേണ്ടിയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.

ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരൻ ആണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കാൻ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു എന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കള്ളം ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാര്‍ കേസ് അടഞ്ഞ അധ്യായമാണ്. ഗണേശ് കുമാറിന് സ്വഭാവ ശുദ്ധിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സോളാര്‍ കേസില്‍ താൻ ഇടപെട്ടിട്ടേയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കത്തില്‍ ഒരു കൂട്ടം പേരുകള്‍ കൂട്ടിച്ചേര്‍ക്കാൻ വെള്ളാപ്പള്ളി തന്നോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഇന്നലെ ഫെനി ബാലകൃഷ്ണൻ പറഞ്ഞത്.

എന്നാല്‍, സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്നായിരുന്നു അഡ്വ. ഫെനി ബാലകൃഷ്ണൻ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഗണേശ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗണേശ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരാതിക്കാരി വാര്‍ത്താ സമ്മേളനം നടത്തിയതെന്നും ഫെനി കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post