Mon. May 6th, 2024

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് വിടപറഞ്ഞു

By admin Sep 16, 2023
Keralanewz.com

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് വിടപറഞ്ഞു. യുഎസിലെ ടെക്സസിലെ ബെഡ്ഫോര്‍ഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്യൂസ്, ഗ്രേറ്റ് ഡെയ്ൻ എന്ന വര്‍ഗത്തില്‍പ്പെട്ടതായിരുന്നു.
സെപ്റ്റംബര്‍ 12ന് പുലര്‍ച്ചെയാണ് സ്യൂസ് ഈ ലോകത്തോട് വിട പറഞ്ഞത്. മൂന്നാം വയസിലാണ് സ്യൂസ് ഓര്‍മയാകുന്നത്. സ്യൂസിന്റെ വലതുകാല്‍ ബോണ്‍ ക്യാൻസറിനെ തുടര്‍ന്ന് മുറിച്ച്‌ മാറ്റിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സ്യൂസിന് ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പക്ഷെ ചികിത്സ ഫലം കണ്ടില്ല. കഴിഞ്ഞ വര്‍ഷമാണ് 1.046 മീറ്റര്‍ (3 അടിയും 10 ഇഞ്ചും) ഉയരം രേഖപ്പെടുത്തി സ്യൂസ് ലോകറെക്കോര്‍ഡ് സൃഷ്ടിച്ചത്.

Facebook Comments Box

By admin

Related Post