Wed. May 8th, 2024

ഷൈൻ ടോം ചാക്കോ ചിത്രത്തില്‍ ഹണി റോസ്; പുതിയ ചിത്രത്തിന്റെ പേര്

By admin Sep 18, 2023
Keralanewz.com

ശ്രീ അംജിത് എസ്കെ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘തേരി മേരി’യുടെ മോഷൻ പോസ്റ്റര്‍ റിലീസ് ചെയ്‌തു.
ഷൈൻ ടോം ചാക്കോയുടെ ജന്മദിനത്തിനായിരുന്നു റിലീസ്. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനവും നടന്നു.

ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ഹണി റോസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നവാഗതനായ ശ്രീരാജ് എം. രാജേന്ദ്രൻ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത് ഛായാഗ്രാഹകൻ പി. സുകുമാരൻ ഐ എസ് സിയാണ്. നവാഗതയായ ആരതി മിഥുനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്.
സംഗീത സംവിധാനം നിര്‍വഹിക്കുന്നത് കൈലാസ് മേനോനാണ്.
പ്രൊജക്റ്റ്‌ ഡിസൈനര്‍- നോബിള്‍ ജേക്കബ്, എഡിറ്റര്‍- സാഗര്‍ ദാസ്,
അസോസിയേറ്റ് ഡയറക്ടര്‍- ജമ്‌നാസ് മുഹമ്മദ്‌, കോസ്റ്റ്യൂം- വെങ്കിട് സുനില്‍, സ്റ്റില്‍സ്- സായ്‌സ് സായുജ്, പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ്.

Facebook Comments Box

By admin

Related Post