Sat. May 4th, 2024

സംശയരോഗം; വയനാട്ടില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു, പൊലീസിനുമുന്നില്‍ കീഴടങ്ങി യുവാവ്

By admin Sep 20, 2023
Keralanewz.com

മാനന്തവാടി: ഭര്‍ത്താവ് യുവതിയെ വെട്ടിക്കൊന്നു. വയനാട് വെണ്ണിയോട് സ്വദേശി കൊളവയല്‍ വീട്ടില്‍ മുകേഷ് ആണ് ഭാര്യ അനീഷയെ വെട്ടിക്കൊന്നത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ഭാര്യയെ വെട്ടിക്കൊന്ന വിവരം പൊലീസിലറിയിച്ചതും മുകേഷ് തന്നെയാണ്. മുകേഷിന്റെ സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രാത്രി മുകേഷ് മദ്യലഹരിയിലായിരുന്നതിനാല്‍ ബുധനാഴ്ച രാവിലെ വിശദമായി ചോദ്യം ചെയ്യും. പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Facebook Comments Box

By admin

Related Post