Fri. May 17th, 2024

”എൻ മുഖം കൊണ്ട എൻ ഉയിര്‍. എൻ ഗുണം കൊണ്ട എൻ ഉലക്.”; ഒന്നാം പിറന്നാളിന് മക്കളുടെ മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശും

By admin Sep 27, 2023
Keralanewz.com

തെന്നിന്ത്യൻ താരദമ്ബതികളായ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും മക്കളായ ഉയിരും ഉലകവും ഇന്ന് ഏവരുടെയും പ്രിയങ്കരരാണ്.
മക്കളുടെ നിരവതി ചിത്രങ്ങള്‍ താരങ്ങല്‍ പങ്കുവച്ചിരുന്നെങ്കിലും ഇതുവരെ അവരുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഇരുവരുടെയും ഒന്നാം പിറന്നാളിനോടനുബന്ധിച്ച്‌ മുഖം ആരാധകര്‍ക്കായി വെളിപ്പെടുത്തിയിരിക്കുകയാണ്. ജയിലറിലെ മനോഹരമായ ഗാനത്തിന്റെ അകമ്ബടിക്കൊപ്പമായിരുന്നു മക്കളുടെ ചിത്രങ്ങള്‍ താരദമ്ബതികള്‍ പങ്കിട്ടത്.

സൗത്ത് ഇന്ത്യയില്‍ സറോഗസിയിലൂടെ മക്കള്‍ക്ക് ജന്മം നല്‍കിയ ആദ്യത്തെ താരദമ്ബതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. അതുകൊണ്ട് തന്നെ ഉയിരിന്റെയും ഉലകത്തിന്റെയും വരവ് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും സര്‍ക്കാര്‍ വക അന്വേഷണങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷെ ഒരു ഗോസിപ്പിനും അന്വേഷണത്തിനും റിപ്പോര്‍ട്ടുകള്‍ക്കും നയൻതാരയുടെയും വിഘ്നേഷിന്റെയും സന്തോഷം തകര്‍ക്കാനായില്ല. വാടക ഗര്‍ഭധാരണത്തിന് നിയമം അനുശാസിക്കുന്ന എല്ലാ നിബന്ധനകളും ഇരുവരും പാലിച്ചിരുന്നു.

മക്കള്‍ പിറന്നശേഷം നയൻതാരയുടെയും വിഘ്നേഷിന്റെയും ലോകം അവരാണ്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും നിരന്തരം പങ്കുവെക്കാറുണ്ട്. അടുത്തിടെ ഇൻസ്റ്റഗ്രാമിലേക്ക് ഗ്രാന്റ് എൻട്രി നയൻതാര നടത്തിയത് പോലും രണ്ട് മക്കള്‍ക്കൊപ്പവുമുള്ള മാസ് വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു.

അന്ന് ആ വീഡിയോയില്‍ അമ്മയ്ക്കൊപ്പം ഉയിരും ഉലകവും കൂളിങ് ഗ്ലാസ് ധരിച്ചിരുന്നതിനാല്‍ താരപുത്രന്മാരുടെ മുഖം വ്യക്തമായില്ല. മക്കള്‍ ജനിച്ചുവെന്ന് അറിയിച്ചത് അല്ലാതെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മക്കളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ നയൻതാരയോ വിഘ്നേഷ് ശിവനോ പങ്കിട്ടിരുന്നില്ല.

ഇപ്പോഴിതാ ആദ്യമായി തങ്ങളുടെ ആണ്‍മക്കളുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ മുഖം വ്യക്തമാകുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് വിഘ്നേഷും നയൻതാരയും. ജയിലറിലെ മനോഹരമായ ഗാനത്തിന്റെ അകമ്ബടിക്കൊപ്പമായിരുന്നു മക്കളുടെ ചിത്രങ്ങള്‍ താരദമ്ബതികള്‍ പങ്കിട്ടത്. വിഘ്നേഷ് ശിവൻ തന്നെയാണ് അച്ഛൻ-മക്കള്‍ സ്നേഹം വര്‍ണിക്കുന്ന പാട്ടിന്റെ വരികള്‍ സിനിമയ്ക്കായി എഴുതിയതും. മക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം സ്നേഹം നിറഞ്ഞൊരു കുറിപ്പും താരദമ്ബതികള്‍ പങ്കിട്ടു.

‘എൻ മുഖം കൊണ്ട എൻ ഉയിര്‍… എൻ ഗുണം കൊണ്ട എൻ ഉലക്… ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച്‌ പോസ്റ്റ് ചെയ്യാൻ വളരെക്കാലമായി കാത്തിരിക്കുന്നു… എന്റെ പ്രിയപ്പെട്ട ആണ്‍മക്കള്‍. വാക്കുകള്‍ക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമായി അപ്പയും അമ്മയും നിങ്ങളെ സ്നേഹിക്കുന്നു.’

‘ഈ ജീവിതത്തില്‍ എന്തിനും ഏതിനും അപ്പുറം… നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും. നിങ്ങള്‍ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു. ഈ ഒരു വര്‍ഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാനുള്ള നിമിഷങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു.’

‘നിങ്ങളാണ് ഞങ്ങളുടെ ലോകവും… ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും’, എന്നായിരുന്നു കുറിപ്പ്. ഉയിരിന്റെയും ഉലകത്തിന്റെയും ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ കമന്റുകളും ലൈക്കുകളും ഒഴുകുകയാണ്. ഒരാള്‍ വിക്കിയെപ്പോലെ മറ്റെയാള്‍ നയൻസിന്റെ കോപ്പി എന്നൊക്കെയാണ് കമന്റുകള്‍.

നയൻസിന്റെയും വിക്കിയുടെയും മക്കളുടെ മുഖം കാണാൻ സാധിച്ച സന്തോഷമാണ് ഏറെയും കമന്റുകളില്‍ നിറയുന്നത്. പൊതുവെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവെക്കുമ്ബോള്‍ കുഞ്ഞുങ്ങളുടെ മുഖം മറയ്ക്കാറുണ്ടായിരുന്നു. രണ്ട് ആണ്‍മക്കളും ക്യൂട്ടാണെന്നും സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസിക്കുന്നുവെന്നും നിരവധി ആരാധകര്‍ കമന്റ് ചെയ്തു.

കമന്റുകളുമായി എത്തിയവരില്‍ ഏറെയും സെലിബ്രിറ്റികളാണ്. അതേസമയം ജവാൻ ആയിരം കോടി ക്ലബ്ബില്‍ കയറിയ സന്തോഷത്തിലാണ് നയൻതാര. ബോളിവുഡിലേക്കുള്ള നയൻതാരയുടെ അരങ്ങേറ്റം തന്നെ ബ്ലോക്ക് ബസ്റ്ററായി. ഷാരൂഖാൻ നായകനായ അറ്റ്ലി ചിത്രം ഇപ്പോഴും കേരളത്തില്‍ അടക്കം നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

Facebook Comments Box

By admin

Related Post