Mon. May 20th, 2024

ചാലക്കുടിയില്‍ മഴ കനത്തു, അതിരപ്പിള്ളി വീണ്ടും മനോഹരം

By admin Sep 30, 2023
Keralanewz.com

ചാലക്കുടി: ചാലക്കുടിപ്പുഴയ്ക്ക് ആശ്വാസം. ഒരാഴ്ചയായി പെയ്യുന്ന മഴയില്‍ പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിച്ചു. ഇന്നലെ 1.43 മീറ്ററായിരുന്നു ജലനിരപ്പ്.
ഉച്ചയ്ക്ക് ഇത് 1.50 മീറ്ററായി. ആഗസ്റ്റിലെ പലദിവസങ്ങളിലും ജലവിതാനം താഴ്ന്ന് ദശാംശം 34 മീറ്ററിലെത്തി. സാധാരണ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ മാത്രം സംഭവിക്കുന്ന സ്ഥിതി കാലവര്‍ഷത്തിന്റെ ഘട്ടത്തില്‍ പ്രകടമായതാണ് നാട്ടുകാരെ അങ്കലാപ്പിലാക്കിയത്.

ആറങ്ങാലിക്കടവില്‍ രേഖപ്പെടുത്തിയ കണക്കുപ്രകാരം ഇന്നലെ 23.4 സെ.മീറ്റര്‍ മഴ ലഭിച്ചു. സെപ്തം.28ന് 26.4 സെ.മീറ്ററായിരുന്നു പെയ്തത്. ഷോളയാര്‍ ഡാമില്‍ ഇപ്പോള്‍ 95.6 ശതമാനം വെള്ളമുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടം ശക്തിയാര്‍ജ്ജിച്ചു. ചാര്‍പ്പ വെള്ളച്ചാട്ടവും കൂടുല്‍ മനോഹരമായി.

Facebook Comments Box

By admin

Related Post