Mon. May 20th, 2024

എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ ഒന്നും പറയില്ല: സ്വാതി റെഡ്ഡി

By admin Sep 30, 2023
Keralanewz.com

മലയാളിക്കും പ്രിയപ്പെട്ട നടിയാണ് സ്വാതി റെഡ്ഡി. ആമേൻ എന്ന് ചിത്രമാണ് സ്വാതിയെ മലയാളികള്‍ക്കിടയില്‍ സുപരിചിതയാക്കിയത്.
താരത്തിന്റെ വിവാഹജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. ഒരു വര്‍ഷത്തിലേറെയായി സ്വാതിയുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാണ്. വിവാഹ ചിത്രങ്ങളും ഭര്‍ത്താവിന്റെ ചിത്രങ്ങളും സ്വാതി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്ന് ഡിലീറ്റ് ചെയ്തത് മുതലാണ് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തുന്നു എന്ന ചര്‍ച്ചകള്‍ സജീവമായത്.

2018 ലാണ് സ്വാതിയും വികാസ് വാസുവും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം സ്വാതി വിദേശത്തേക്ക് പോയിരുന്നു. ഏതാനും നാള്‍ കഴിഞ്ഞ് തിരികെ ഇന്ത്യയിലേക്ക് എത്തുകയും വീണ്ടും കരിയറില്‍ സജീവമാവുകയായിരുന്നു. അതിനിടയിലാണ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പിൻവലിച്ചത്. തുടര്‍ന്നാണ് അഞ്ച് വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനുശേഷം ഇരുവരും പിരിയാൻ തീരുമാനിച്ചു എന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ സ്വാതിയോ നടിയുമായി അടുപ്പമുള്ളവരോ ഭര്‍ത്താവോ ഇതേക്കുറിച്ച്‌ ഇതുവരെ വ്യകതമായൊരു പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോഴിതാ വിവാഹമോചനം സംബന്ധിച്ച ചോദ്യത്തിന് സ്വാതി നല്‍കിയ മറുപടി ശ്രദ്ധനേടുകയാണ്. പുതിയ ചിത്രമായ മന്ത് ഓഫ് മധു എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെ സ്വാതി നടത്തിയ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.

വിവാഹമോചന അഭ്യൂഹങ്ങളില്‍ വ്യക്തത നല്‍കാമോ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഒന്നും പറയില്ല എന്നായിരുന്നു നടിയുടെ മറുപടി. ഞാൻ ഇതില്‍ പ്രതികരണം തരില്ല. ഞാൻ എന്റെ കരിയര്‍ ആരംഭിച്ചത് പതിനാറാം വയസിലാണ്. അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ എന്നെ എയറില്‍ കയറ്റിയേനെ. കാരണം എങ്ങനെ പെരുമാറണം എന്ന് പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. ഒരു നടിയെന്ന നിലയില്‍ എനിക്ക് ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ ഞാൻ ഒന്നും പറയില്ല-സ്വാതി റെഡ്ഡി പറഞ്ഞു.

Facebook Comments Box

By admin

Related Post