Wed. May 8th, 2024

കഞ്ഞി വച്ചു നല്‍കിയില്ല; ഭാര്യയെ ചവിട്ടി കൊലപ്പെടുത്തി: യുവാവിന്‌ ജീവപര്യന്തം

By admin Sep 30, 2023
Keralanewz.com

കല്‍പ്പറ്റ > ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. നൂല്‍പ്പുഴ ചീരാല്‍ വെണ്ടോല പണിയ കോളനിയിലെ വി ആര്‍ കുട്ടപ്പനെയാണ് (39)കല്‍പ്പറ്റ അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. 2022 എപ്രില്‍ ആറിനായിരുന്നു സംഭവം.

കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ പ്രതിക്ക് കഞ്ഞിവെച്ചു കൊടുത്തില്ലെന്ന് പറഞ്ഞ് ഭാര്യയെ മര്‍ദിച്ച്‌ പരിക്കേല്‍പ്പിച്ചു. പിന്നീട് രാത്രിയില്‍ കിടന്നുറങ്ങുമ്ബോള്‍ നെഞ്ചില്‍ ചവിട്ടുകയും തുടര്‍ന്ന് നെഞ്ചിൻകൂട് തകര്‍ന്ന് ഭാര്യ മരിക്കുകയുമായിരുന്നു. നൂല്‍പ്പുഴ എസ്‌എച്ച്‌ഒ ആയിരുന്ന ടി സി മുരുകനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.

Facebook Comments Box

By admin

Related Post