Sun. May 19th, 2024

നാസ കണ്ടെത്തിയ ഭീമന്‍ ഭൂമിക്ക് നേരെ വരുന്നു, മുന്നറിയിപ്പ് ഇങ്ങനെ, എന്തെല്ലാം സംഭവിക്കാം?

By admin Oct 4, 2023
Keralanewz.com

ലണ്ടന്‍: നാസ ഛിന്നഗ്രഹങ്ങളെ കുറിച്ച്‌ പഠിക്കാനുള്ള തീവ്രശ്രമത്തിലാണ്. ബെന്നുവില്‍ നിന്നുള്ള സാംപിളുകളൊക്കെ ശേഖരിച്ചത് ഇതിന്റെ ഭാഗമായിട്ടാണ്.
എന്നാല്‍ ഭൂമിയിലേക്ക് വരുന്ന അപകടങ്ങളും അതോടൊപ്പം ധാരാളമാണ്. ഛിന്നഗ്രഹങ്ങള്‍ തന്നെയാണ് ഇക്കൂട്ടത്തില്‍ അപകടകാരി. യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് ഇവ ഭൂമിക്ക് നേരെ വരുന്നത്. ഇവയ്ക്ക് കൃത്യമായ വഴിയോ എത്തിച്ചേരേണ്ട സ്ഥലമോ ഇല്ല.

ബഹിരാകാശത്തിന്റെ വലിയ മേഖലയില്‍ ഇവ കറങ്ങി നടക്കുകയാണ് ചെയ്യാറുള്ളത്. ഈ സഞ്ചാരത്തിനിടെയാണ് ഇവ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തുക. ഗുരുത്വാകര്‍ഷണ ഫലം കാരണം ഇവയെ ഗ്രഹങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യും. ഭൂമിക്ക് അതിശക്തമായ ഗുരുത്വാകര്‍ഷണ ഫലം കാരണം ഛിന്നഗ്രഹങ്ങള്‍ ആകര്‍ഷിക്കപ്പെടാറുണ്ട്. ഇവ ഇടിച്ചിറങ്ങിയാല്‍ തീര്‍ച്ചയായും ഭൂമി ചിന്നഭിന്നമായി പോകും. അതുകൊണ്ട് ഛിന്നഗ്രഹങ്ങളെ നാസ നിരന്തരം നിരീക്ഷിക്കാറുണ്ട്.
[10:08 AM, 10/4/2023] Subin Tarzen: അപകടകാരികളെ നിയര്‍ എര്‍ത്ത് ഒബ്ജക്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇതിലൂടെ വന്‍ ദുരന്തത്തെ അതിജീവിക്കാനാവുമെന്നാണ് നാസ പറയുന്നത്. മറ്റൊന്ന് ബഹിരാകാശത്തേക്ക് പേടകം അയച്ച്‌ ഛിന്നഗ്രഹത്തിന്റെ നിശ മാറ്റലാണ്. ഇതെല്ലാം നാസയുടെ ഭാവി പദ്ധതികളിലുണ്ട്. ഏതൊക്കെ ഛിന്നഗ്രഹങ്ങളാണ് ഭൂമിക്ക് അടുത്ത് കൂടി പോകുന്നത് എന്ന് നാസയ്ക്ക് നേരത്തെ മനസ്സിലാക്കി വെച്ചിട്ടുണ്ട്.

അതില്‍ വരുന്ന 2023 എസ്‌എന്‍ 6 എന്ന അപകടകാരിയെ കുറിച്ചാണ് ഇപ്പോള്‍ നാസ മുന്നറിയിപ്പ് നല്‍കുന്നത്.ഒരു വിമാനത്തിന്റെ വലിപ്പമാണ് എസ്‌എന്‍6ന് ഉള്ളത്. ഭൂമിയുടെ 4.8 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലൂടെയാണ് ഇവ കടന്നുപോകാന്‍ സാധ്യതയുള്ളത്. ഇവയുടെ ദിശമാറിയാലാണ് നമ്മുടെ ഭൂമിക്ക് അത് അപകടമായി മാറുക. ഒക്ടോബര്‍ നാലിനാണ് ഇവ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തുക.

നക്ഷത്ര ദൂരത്തിലാണ് ബഹിരാകാശത്തെ ദൂരത്തെ അളക്കുക. അത് വെച്ച്‌ നോക്കുമ്ബോള്‍ വളരെ അടുത്താണ് ഈ ഛിന്നഗ്രഹം എത്തുക. അതാണ് നാസ മുന്നറിയിപ്പ് നല്‍കാന്‍ കാരണം. മണിക്കൂറില്‍ 30564 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. ബുധനാഴ്ച്ച ഇവ ഭൂമിയിലേക്ക് എത്തുന്നതിനാല്‍ നാസ വലിയ നിരീക്ഷണത്തിലാണ്.

അതേസമയം മുന്നറിയിപ്പ് നല്‍കിയെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നാസ പറയുന്നു. ഭൂമിയെ തകര്‍ക്കാനായി വരുന്ന ഛിന്നഗ്രഹങ്ങളില്‍ ഇവയെ നാസ ഉള്‍പ്പെടുത്തിയിട്ടില്ല. ഭൂമിക്ക് അടുത്തുള്ള ഛിന്നഗ്രഹ സമൂഹമായ അപ്പോളോ ഗ്രൂപ്പില്‍ വരുന്നതാണ് ഈ ഛിന്നഗ്രഹം. 1862ലെ അപ്പോളോ ഛിന്നഗ്രഹത്തിന്റെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്.

ജര്‍മന്‍ വാനശാസ്ത്രജ്ഞനായ കാര്‍ റെയ്ന്‍മുട്ടാണ് ഇവ കണ്ടെത്തിയത്. നമ്മുടെ സൗരയൂഥത്തിന്റെ രൂപീകരണ സമയത്ത് ബാക്കി വരുന്നവയാണ് ഈ ഛിന്നഗ്രഹങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്. ഛിന്നഗ്രഹങ്ങളുടെ സഞ്ചാര കാലയളവ് കണ്ടെത്തിയാല്‍ പ്രപഞ്ചത്തെ കുറിച്ചുള്ള ഏറ്റവും പഴയ വിവരങ്ങള്‍ വരെ ലഭിക്കുമെന്നാണ് നാസ കരുതുന്നത്.

Facebook Comments Box

By admin

Related Post