Tue. May 14th, 2024

കോഴിക്കോട് ഇനി യുനെസ്കോ സാഹിത്യനഗരം; ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം.

By admin Nov 1, 2023
Keralanewz.com

കോഴിക്കോട് : കോഴിക്കോടിന് യുനെസ്കോ സാഹിത്യനഗരം പദവി. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം കണക്കിലെടുത്താണ് നേട്ടം.

ഐക്യരാഷ്ട്രസഭയുടെ ഉപസഘംടനയായ യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളിലാണ് കോഴിക്കോടും ഇടം നേടിയിരിക്കുന്നത്. വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും , നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലും കാണിച്ചിരിക്കുന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ ഈ പദവി നല്‍കുന്നത്.

പുതുതായി തിരഞ്ഞെടുത്ത 55 നഗരങ്ങളിലാണ് കോഴിക്കോട് ഇടംപിടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറും പുതിയ പട്ടികയിലുണ്ട്. സംഗീത നഗരങ്ങളുടെ പട്ടികയിലാണ് ഗ്വാളിയോര്‍ ഇടംനേടിയിരിക്കുന്നത്.

Facebook Comments Box

By admin

Related Post