Sun. May 5th, 2024

രാജ്യത്ത് റോഡപകടങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്ത്; പ്രധാന വില്ലന്‍ അതിവേഗം

By admin Nov 2, 2023
Keralanewz.com

രാജ്യത്ത് റോഡപകടങ്ങളും തുടര്‍ന്നുള്ള മരണങ്ങളും സംഭവിക്കുന്നത്തിന്റെ പ്രധാന കാരണം വാഹനങ്ങളുടെ അതിവേഗമെന്ന് റിപ്പോര്‍ട്ട് .

മദ്യപിച്ച്‌ വാഹനമോടിക്കല്‍, ചുവപ്പ് ലൈറ്റ് മറികടക്കല്‍, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍, മൊബൈല്‍ഫോണ്‍ ഉപയോഗം എന്നിവ കാരണമുള്ള അപകടമരണങ്ങളും വര്‍ധിച്ചതായാണ് കേന്ദ്ര റോഡ്ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.അതിവേഗം കാരണം 2022-ല്‍മാത്രം രാജ്യത്ത് 3,33,323 അപകടങ്ങളുണ്ടായതില്‍ 1,19,904 പേര്‍ കൊല്ലപ്പെട്ടു.

ഗതാഗത നിയമലംഘനങ്ങള്‍ കാരണമുള്ള അപകടമരണങ്ങള്‍ കേരളത്തില്‍ താരതമ്യേന കുറവാണെന്നും റിപ്പോര്‍ടട്ടില്‍ പറയുന്നു .രാജ്യത്തെ റോഡപകടങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണെങ്കിലും മരണനിരക്കില്‍ താഴെയാണ്. പതിനായിരം വാഹനങ്ങള്‍ക്ക് മൂന്ന് മരണം എന്നതാണ് കേരളത്തിന്റെ തോത്.

മരണനിരക്കില്‍ ഏറ്റവും മുന്നില്‍ സിക്കിം ആണ്. പതിനായിരം വാഹനങ്ങള്‍ക്ക് 17 മരണം. രണ്ടാം സ്ഥാനത്ത് ബിഹാര്‍-9 മരണം. ലഡാക്ക്, ദാമന്‍-ദിയു എന്നിവിടങ്ങളില്‍ പൂജ്യമാണ്. 2010 മുതല്‍ 2020 വരെയുള്ള പത്ത് വര്‍ഷം റോഡപകടങ്ങളില്‍ മുന്‍ ദശാബ്ദങ്ങളിലേതിനെക്കാള്‍ കുറവാണ് കാണിക്കുന്നത്.

Facebook Comments Box

By admin

Related Post