Sun. May 5th, 2024

വിവാദങ്ങൾ മറച്ചുവെക്കുന്നതിനുള്ള പാരിതോഷികമോ പാലാ എം എൽ എ യുടെ ഓൺലൈൻ മീഡിയ ടൂർ ?

Keralanewz.com

പാലാ :പാലാ എം എൽ എ യുടെ സഹോദരൻ പ്രസിഡന്റായിരുന്ന കാലത്ത് കിഴ തടിയൂർ ബാങ്കിൽ നടന്ന കോടികളുടെ തിരിമറിമകൾ മൂലം ബാങ്ക് നഷ്ടത്തിലാവുകയും നിക്ഷേപകർ പരാതികൾ ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ എംഎൽഎ മാണി സി കാപ്പൻ ഓൺലൈൻ മീഡിയക്കാരുമായി നടത്തിയ ടൂർ വിവാദമായിരിക്കുകയാണ്.

ബാങ്കിന്റെ കിട്ടാക്കടത്തിന്റെ സിംഹഭാഗവും എടുത്തിരിക്കുന്നത് കാപ്പൻമാരോ , അവരുടെ ബിനാമികളോ ആണ് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. മാതൃഭുമിയും ഏഷ്യാനെറ്റും അടക്കമുള്ള മാധ്യമങ്ങൾ വാർത്ത കൊടുത്തിട്ടും. പാലായിലുള്ള മാധ്യമങ്ങൾ ഇതൊന്നും അറിയാത്ത മട്ടിലാണ് പോകുന്നത്. സത്യം ഓൺലൈൻ ഉൾപ്പെടെയുള്ള ഏതാനും ഓൺലൈൻ മാധ്യമങ്ങൾ നടത്തിയ ശക്തമായ ഇടപെടലുകളാണ് ഈ തട്ടിപ്പിന്റെ വ്യാപ്തിയും കാപ്പിൽ കുടുംബത്തിന് തട്ടിപ്പിലുള്ള പങ്കും പുറത്തു കൊണ്ടുവന്നത്. യാതൊരു മതിപ്പുവിലയുമില്ലാത്ത ഭൂമികൾ വലിയ വില കാണിച്ച് ഈടായി വെച്ചാണ് ബിനാമി പേരുകളിൽ കോടികൾ എടുത്തിരിക്കുന്നത് , കിഴക്കൻ മേഖലയിലെ കരിമ്പാറക്കെട്ടുകൾ പോലും ഈടായി വെച്ച് കോടികൾ എടുത്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ ദിവസം എം എൽ എ മാധ്യമ പ്രവർത്തകരുമായി ഇലവീഴാ പൂഞ്ചിറയിലേക്ക് നടത്തിയ വിനോദയാത്ര , ഓൺലൈൻ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനാണെന്ന ആരോപണം ശക്തമായി ഉയർന്നിരിക്കുകയാണ്. എന്നാൽ ചില പ്രമുഖ മാധ്യമങ്ങളുടെ പ്രതിനിധികൾ ഈ കുരുക്കിൽ വീണ് വിവാദത്തിൽ പെടാതെ ഒഴിവായതായും പറയപ്പെടുന്നു . രാഷ്ട്രീയ നേതാക്കൾ കൂടെ ഉണ്ടായിരിന്നു എന്ന് വാർത്തകളിൽ ഉണ്ട് എങ്കിലും സ്വന്തം പേഴ്സണൽ സ്റ്റാഫിനെ മാത്രം ആണ് കൂടെ കൂട്ടിയത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

ഇതിനിടയിൽ ബാങ്ക് പ്രസിഡന്റായിരുന്ന കാപ്പന്റെ വീടിനു മുമ്പിൽ സന്ദർശകർക്ക് പ്രവേശനമില്ല എന്ന ബോർഡ് വെച്ചത്, നിക്ഷേപകരെ ഒഴിവാക്കാനാണെന്ന് പണം നഷ്ടപ്പെട്ടവർ ആരോപിക്കുന്നു. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാതെ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ ആളിന്റെ വീടിന്റെ ഗേറ്റിൽ ഇങ്ങനെ ഒരു ബോർഡ് വെച്ചത് അന്വേഷണത്തിൽ അറസ്റ്റും റിമാന്റും ഒഴിവാക്കാനുള്ള അഭിഭാഷക ബുദ്ധിയായും കരുതുന്നവരും ഉണ്ട് .

Facebook Comments Box

By admin

Related Post