Sun. May 5th, 2024

മാഞ്ഞൂർ ഗ്രാമപഞ്ചായത് വൈസ് പ്രെസിഡന്റായി ബിജു കൊണ്ടുക്കാലയെ തിരഞ്ഞെടുത്തു

By admin Aug 3, 2021
Keralanewz.com

കുറുപ്പന്തറ: മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എംപ്രധിനിധിയും യൂത്ത് ഫ്രണ്ട് എം മാഞ്ഞൂർ മണ്ഡലം സെക്രട്ടറിയുമായ  ബിജു സെബാസ്റ്റ്യൻ കൊണ്ടുക്കലായെതിരഞ്ഞെടുത്തു. പഞ്ചായത്തിലെ  മുൻ വൈസ് പ്രെസിൻഡന്റും കോൺഗ്രസ് പാർട്ടി നേതാവും പന്ത്രണ്ടാം വാർഡ്മെമ്പറുമായ സണ്ണി മണിത്തൊട്ടിയുടെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടി വന്നത്. ഇതോടുകൂടി പഞ്ചായത്തിന്റെ ഭരണം പൂർണമായി എൽഡിഫിനായി. 

           പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി കോമളവല്ലിയുടെ നേത്രത്വത്തിൽ നടന്ന ചടങ്ങിൽനിയോജകമണ്ഡലത്തിലെ വിവിധ എൽഡിഫ് പാർട്ടി നേതാക്കൾ പങ്കെടുക്കുകയുണ്ടായി.

 മുൻ MLA ശ്രീ സ്റ്റീഫൻ ജോർജ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ശ്രീ മാത്യു കുര്യംപറമ്പിൽ, എക്സ് MLA ശ്രീ പിഎം മാത്യു, മാഞ്ഞൂർ ക്ഷീരകർഷകസംഘം പ്രസിഡന്റ് ശ്രീ രാജു മാണി കൊണ്ടുകാലായിൽ,ശ്രീ ബിജു മറ്റപ്പള്ളി, കേരളകോൺഗ്രസ്(s) നേതാവ് ജോൺസൺ പാളിയിൽ എന്നിവർ പ്രസംഗിക്കുകയുണ്ടായി. കേരള കോൺഗ്രസ് എംചെയർമാൻ ജോസ് കെ മാണി ഫോണിലൂടെ അഭിനന്ദനങൾ അറിയിക്കുകയുണ്ടായി. 

Facebook Comments Box

By admin

Related Post