Mon. May 20th, 2024

അങ്കമാലി ടെല്‍ക്കിന് ഇത് അഭിമാന നിമിഷം ;289 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചു; 38 ട്രാൻസ്ഫോര്‍മറുകള്‍ക്കാണിത്.

By admin Nov 9, 2023
Keralanewz.com

അങ്കമാലി: കേരള സര്‍ക്കാരിെൻറയും, എൻ.ടി.പി.സിയുടെയും സംയുക്ത സംരഭമായ അങ്കമാലി ടെല്‍ക്കിന് 289 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചതായി ടെല്‍ക്ക് ചെയര്‍മാൻ അഡ്വ.
പി.സി.ജോസഫും, മാനേജിങ് ഡയറക്ടര്‍ നീരജ് മിത്തലും വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ടെല്‍ക്കിെൻറ ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന തുകയുടെ ഓര്‍ഡറാണിതെന്നും ഇരുവരും പറഞ്ഞു. വിവിധ കപ്പാസിറ്റിയുള്ള 38 ട്രാൻസ്ഫോര്‍മറുകള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡില്‍ നിന്നാണ് ഇതാദ്യമായി വമ്ബൻ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. മധ്യപ്രദേശിലെ എം.പി. ഇൻട്രാ സ്റ്റേറ്റ് ട്രാൻസ്മിഷൻ പാക്കേജ് ഒന്നിന് വേണ്ടിയാണിത്. മള്‍ട്ടി നാഷണല്‍ കമ്ബനികളുടെയും, മറ്റ് ഇന്ത്യൻ കമ്ബനികളുടെയും കടുത്ത മത്സരത്തെ അതിജീവച്ചാണ് ടെല്‍ക്ക് മികച്ച രീതിയിലുള്ള ഉന്നതമായ ഓഡര്‍ കരസ്ഥമാക്കിയത്.

ടെല്‍ക്കിന്റെ ബിസിനസ് മോട്ടോ ആയ ‘ക്വാളിറ്റി ബിഫോര്‍ ക്വാണ്ടിറ്റി, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്’ എന്ന തത്വത്തിലൂന്നിയ നിലപാടാണ് ടെല്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓര്‍ഡര്‍ ലഭിക്കാനിടയായതെന്നും ഇരുവരും പറഞ്ഞു. ഓര്‍ഡര്‍ ലഭിച്ച ട്രാൻസ്ഫോര്‍മറുകള്‍ ജനുവരി മുതല്‍ ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ കൈമാറണം.

നിലവില്‍ 353 കോടിയുടെ ഓര്‍ഡറുകളാണ് ടെല്‍ക്കിനുള്ളത്. പുതുതായി ലഭിച്ച ഓര്‍ഡറും ഉള്‍പ്പെടുമ്ബോള്‍ ഓര്‍ഡര്‍ നില 642 കോടിയിലേക്കുയരും. പങ്കെടുത്ത മത്സരാധിഷ്ടിത ടെൻഡറുകളിലും ഓര്‍ഡറുകള്‍ ലഭിക്കാവുന്ന വിധത്തില്‍ പല ശക്തമായ നിലയിലാണ് കമ്ബനിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്. ഇതോടൊപ്പം ട്രാൻസ്ഫോമര്‍ റിപ്പയര്‍ മേഖലയില്‍ കമ്ബനിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇതര ട്രാൻസ്ഫോമര്‍ കമ്ബനികളുടെ ട്രാൻസ്ഫോമറുകള്‍ റിപ്പയര്‍ ചെയ്യുന്നതിനും കമ്ബനിയുടെ സേവനം ലഭ്യമാക്കുമെന്നും മാനേജ്മെൻറ് വ്യക്തമാക്കി.അതിന്റെ ഭാഗമായി എൻ.പി.സി.ഐ.എല്‍, എൻ.എല്‍.സി, എൻ.ടി.പി.സി തുടങ്ങിയ പ്രമുഖ കമ്ബനികളില്‍ നിന്ന് 16 കോടിയുടെ റിപ്പയര്‍ ഓര്‍ഡറുകള്‍ ഉടനെ പ്രതീക്ഷിക്കുന്നു.

ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കുന്നതിനായുളള അധിക പ്രവര്‍ത്തന മൂലധനത്തിനായി ബാങ്കുകളില്‍ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ ലഭ്യമാക്കുന്നതിന് 40 കോടിയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കേരള സര്‍ക്കാര്‍ കമ്ബനിക്ക് നല്‍കിയിട്ടുണ്ട്. അതിനായി താല്‍പ്പര്യമുളള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭ്യമാക്കാൻ നടപടികള്‍ തുടങ്ങിയതായും മാനേജ്മെൻറ് അധികൃതര്‍ അറിയിച്ചു.

Facebook Comments Box

By admin

Related Post