Tue. May 7th, 2024

തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കഠിന പ്രയത്‌നം ; ഭക്ഷണവും ഓക്‌സിജനും നല്‍കി, എല്ലാവരും സുരക്ഷിതര്‍

By admin Nov 13, 2023 #MINE ACCIDENT #UTHRAKANDU
Keralanewz.com

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

എല്ലാവരേയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. എല്ലാവര്‍ക്കും ആഹാര പാക്കറ്റുകളും ഓക്‌സിജന്‍ വിതരണവും നടത്തുന്നുണ്ട്. ദീപാവലി ദിനത്തിലാണ് സംഭവമുണ്ടായത്. അതേസമയം അത്യാഹിതങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വാട്ടര്‍പൈപ്പ് വഴി ഇവര്‍ക്ക് ആഹാരസാധനങ്ങളും ഭക്ഷണവും എത്തിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച തുരങ്കം തകര്‍ന്നതോടെയാണ് തൊഴിലാളികള്‍ കുടുങ്ങിയത്. കേന്ദ്രത്തിന്റെ നിര്‍ണ്ണായക പദ്ധതികളില്‍ ഒന്നായ ചാര്‍ ധാം ഓള്‍ വെതര്‍ ഹൈവേ പദ്ധതിയുടെ ഭാഗമായിരുന്നു തുരങ്കം. സില്‍ക്കയര, പാല്‍ഗാവോം ഗ്രാമങ്ങള്‍ക്കിടയിലെ യമുനോത്രിയിലായിരുന്നു അപകടം. എന്‍ഡിആര്‍എഫ് എസ്ഡിആര്‍എഫ് ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെയുണ്ട്. 15 ീറ്റര്‍ വരെ ഇപ്പോള്‍ മണ്ണു മാറ്റിയിരിക്കുയാണ്. ടണല്‍ 30-35 മീറ്ററോളം തകര്‍ന്നതായിട്ടാണ് അധികൃതര്‍ പറയുന്നത്.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. വോക്കി ടോക്കി വഴി ഇവരുമായി നടത്തിയ സംഭാഷണങ്ങളില്‍ തൊഴിലാളികള്‍ എല്ലാം സുരക്ഷിതമായിരിക്കുന്നു എന്നാണ് കിട്ടിയ വിവരം. ഇവര്‍ ആവശ്യപ്പെട്ടത് അനുസരിച്ച്‌ ഇവര്‍ക്ക് ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തിരിക്കുകയാണ്. യുദ്ധകാല അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തവരികയാണെന്ന് ഉത്തരാകാശി ജില്ലാ മേധാവിയും വ്യക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ 5 .30 യോടെയാണ് തകര്‍ച്ചയുണ്ടായത്.

Facebook Comments Box

By admin

Related Post