Sun. May 19th, 2024

കേന്ദ്രത്തിന്റെ സിബിഐ,ഇഡി, രാഷ്‌ട്രീയം ജനങ്ങള്‍ തള്ളിക്കളയും: ജയ്റാം രമേശ്

By admin Nov 13, 2023 #bjp #congress #Jairam Ramesh
Keralanewz.com

ഡല്‍ഹി: ബിജെപിയുടെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്, സിബിഐ രാഷ്‌ട്രീയം രാജസ്ഥാനിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെതിരേ പ്രധാനമന്ത്രി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഭയം മൂലമാണെന്നും, രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ജനകീയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ്‌ വോട്ട് ചോദിക്കുന്നതെന്നും ജയ്റാം രമേശ് പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജസ്ഥാൻ ഒരു മാതൃകാ സംസ്ഥാനമായി മാറി. അതില്‍ പ്രധാനമന്ത്രി ഭയപ്പെടുകയും വിഷമിക്കുകയും ചെയ്യുന്നു. പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ കാരണങ്ങള്‍ കണ്ടെത്താൻ പ്രധാനമന്ത്രി ഇഡിയെയും സിബിഐയെയും അയച്ചു. പ്രധാനമന്ത്രിയും കൂട്ടാളികളും ആവര്‍ത്തിച്ചു സംസാരിക്കുന്നത് ധ്രുവീകരണത്തിന്‍റെ ഭാഷയാണെന്നും ജയറാം രമേശ് ആരോപിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്രവാദികളോട് അനുഭാവം പുലര്‍ത്തുന്നുവെന്ന് ഉദയ്പുരില്‍ നടന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതിനുള്ള മറുപടിയായിട്ടായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.

Facebook Comments Box

By admin

Related Post