Sat. May 4th, 2024

‘അല്‍പ വസ്ത്രം ധരിച്ച്‌ നഗ്നത കാണിക്കുന്നത് മാനസിക രോഗം’: മറുപടിയുമായി അഭയ ഹിരണ്‍മയി

By admin Dec 1, 2023
Keralanewz.com

ലപ്പോഴും രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന വ്യക്തിയാണ് ഗായിക അഭയ ഹിരണ്‍മയി. ഗായികയുടെ സ്വകാര്യ ജീവിതം മുതല്‍ വസ്ത്രധാരണം വരെ പലപ്പോഴും വിവാദങ്ങളില്‍ നിറയാറുണ്ട്.

വിമര്‍ശനം ഉന്നയിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്ക് താരം രൂക്ഷമായ ഭാഷയില്‍ മറുപടി പറയാറുണ്ട്. ഇപ്പോള്‍ വസ്ത്രത്തിന്റെ പേരില്‍ തന്നെ ആക്ഷേപിക്കാൻ ശ്രമിച്ച ആള്‍ക്ക് അഭയ നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

കഴിഞ്ഞ ദിവസമാണ് സംഗീത പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ അഭയ പങ്കുവച്ചത്. അതിനു താഴെ ഗായികയുടെ വസ്ത്ര ധാരണത്തെ ചൂണ്ടി വിമര്‍ശനം ഉയര്‍ത്തുകയായിരുന്നു. പിന്നാലെ മറുപടിയുമായി ഗായിക തന്നെ രംഗത്തെത്തി. കുഞ്ഞുടുപ്പിടുന്ന കുഞ്ഞുങ്ങളെ പോലും ശാരീരികമായി പീഡിപ്പിക്കുന്നുണ്ടെന്നായിരുന്നു അഭയ പറഞ്ഞത്.

അതിനു പിന്നാലെ അല്‍പ വസ്ത്രം ധരിച്ച്‌ നഗ്നത കാണിക്കുന്നത് മാനസിക രോഗമാണെന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ എത്തി. നിങ്ങള്‍ക്ക് മുമ്ബേ ജാനകിയമ്മയും, ചിത്ര ചേച്ചിയും എന്തിന് പറയുന്നു റിമി ടോമിയും എല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്. പൊതുമധ്യത്തില്‍ അല്‍പ വസ്ത്രം ധരിച്ച്‌ നഗ്നത കാണിക്കുന്നത് മാനസിക രോഗമാണ് ‘ തെറ്റായ രീതിയില്‍ കുത്ത് അഴിഞ്ഞ് ജീവിച്ച്‌ മറ്റുള്ളവര്‍ക്ക് തെറ്റായ സന്ദേശംനല്‍കി പോകുന്നവര്‍ക്ക് വീരാളി പട്ടം കിട്ടുമോ ?- എന്നാണ് അയാള്‍ കുറിച്ചത്.

ഇത് 2023 ആണ് …താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല ! ജാനകിയമ്മയും ചിത്രാമ്മയുടെയുമൊക്കെ വാല്യൂ നിങ്ങള്‍ ഡ്രെസ്സിലാണല്ലോ കണ്ടത് ! എന്റെ ഡ്രെസ്സിനു വിലക്കുറവാണ് എന്ന് ആര് പറഞ്ഞു ? നല്ല വിലയുള്ള ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്.- എന്നായിരുന്നു അഭയയുടെ മറുപടി. നിരവധി പേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Facebook Comments Box

By admin

Related Post