Tue. May 7th, 2024

മഹുവക്കെതിരായ ആരോപണം; എത്തിക്‌സ് കമ്മറ്റിക്കെതിരെ അധിര്‍ രഞ്ജന്‍ ചൗധരി

By admin Dec 2, 2023
New Delhi, Dec 09 (ANI): Trinamool Congress (TMC) MP Mahua Moitra arrives to attend the Winter Session of the Parliament, in New Delhi on Friday. (ANI Photo)
Keralanewz.com

ന്യൂഡല്‍ഹി| തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ കോഴ ആരോപണത്തില്‍ എത്തിക്‌സ് കമ്മറ്റിക്കെതിരെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്ത്.

ലോക്‌സഭാ സ്പീക്കര്‍ക്ക് അധിര്‍ രഞ്ജന്‍ ചൗധരി കത്തയച്ചു. മഹുവയുടെ പാര്‍ലമെന്റ് ഐഡി വിദേശത്ത് ഓപ്പണ്‍ ചെയ്തതില്‍ എന്താണ് അച്ചടക്ക ലംഘനമെന്ന് അദ്ദേഹം ചോദിച്ചു.

മഹുവ നല്‍കിയ തെളിവുകള്‍ എത്തിക്‌സ് കമ്മറ്റി മുഖവിലയ്‌ക്കെടുത്തില്ല. എത്തിക്‌സ് കമ്മറ്റി രഹസ്യസ്വഭാവം കാത്ത് സൂക്ഷിച്ചില്ല. എത്തിക്‌സ് കമ്മറ്റി ചെയര്‍മാനും അംഗങ്ങളും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറിയെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എത്തിക്‌സ് കമ്മറ്റിയും പ്രിവിലേജ് കമ്മറ്റിയും എന്താണ് അച്ചടക്കമെന്ന് വ്യക്തമാക്കണമെന്നും സ്പീക്കര്‍ക്ക് അയച്ച കത്തില്‍ ചൗധരി ആവശ്യപ്പെടുന്നു.

Facebook Comments Box

By admin

Related Post