Sun. May 19th, 2024

നല്ല സുഹൃത്ത്; പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സെല്‍ഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി

By admin Dec 2, 2023
Keralanewz.com

ദുബായ്: കോപ്-28 ഉച്ചകോടിയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സെല്‍ഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി.

പ്രധാനമന്ത്രിയോടൊപ്പമുള്ള ചിത്രം ഇറ്റാലിയൻ പ്രധാനമന്ത്രി തന്നെയാണ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ചത്. നല്ല സുഹൃത്ത് എന്ന അടികുറിപ്പോടെയാണ് ജോര്‍ജിയ മെലോണി ചിത്രം പങ്കുവെച്ചത്.

കോപ്-28 ഉച്ചകോടിയുടെ ഭാഗമായി ദുബായിലെത്തിയ പ്രധാനമന്ത്രി ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, തുര്‍ക്കി പ്രസിഡന്റ് ആര്‍ടി എര്‍ദോഗൻ, സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

കാലാവസ്ഥയെയും സുസ്ഥിരവികസനത്തെയും അടിസ്ഥാനമാക്കിയുള്ള നടപടികളാണ് COP-28 ഉച്ചകോടിയില്‍ ചര്‍ച്ചയാകുന്നത്. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദിയുടെ ദുബായ് സന്ദര്‍ശനം. ഈ മാസം 12 വരെയാണ് കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്. 200 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

Facebook Comments Box

By admin

Related Post