Sat. May 18th, 2024

വീഡിയോ കോളിനിടെ ഇനി ഒരുമിച്ച്‌ പാട്ടും ആസ്വദിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

By admin Dec 8, 2023
Keralanewz.com

ഈ വര്‍ഷം തുടക്കം മുതല്‍ വാട്‌സ്‌ആപ്പില്‍ നിരവധി ഫീച്ചറുകളാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. വര്‍ഷാവസാനത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ ഫീച്ചറുകളുടെ നിര തന്നെയാണ് വാട്‌സ്‌ആപ്പിലേക്കെത്തുന്നത്.

ഉപയോക്താക്കള്‍ക്കിടയില്‍ വാട്‌സ്‌ആപ്പ് കൂടുതല്‍ ജനപ്രിയമാക്കുന്നതിനായി അടുത്തിടെ നിരവധി അപ്‌ഡേറ്റുകള്‍ കമ്ബനി അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം മറ്റൊരു ഫീച്ചര്‍ കൂടി വാട്‌സ്‌ആപ്പ് അവതരിപ്പിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

വീഡിയോ കോളിനിടെ സുഹൃത്തുക്കളും ഒന്നിച്ച്‌ സംഗീതം ആസ്വദിക്കുന്നതിനും പങ്കിടുന്നതിനും സാധിക്കുന്ന ഫീച്ചറാണ് വാട്‌സ്‌ആപ്പിലേക്കെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സ്‌ക്രീൻ ഷെയറിംഗ് ഫീച്ചറിന്റെ തുടര്‍ച്ചയായാണ് മ്യൂസിക് ഷെയറിംഗ് ഫീച്ചര്‍ വാട്‌സ്‌ആപ്പില്‍ എത്തുന്നതെന്നാണ് വിവരം. എന്നാല്‍ വീഡിയോ കോളിനിടയില്‍ മാത്രമാകും ഇത്തരത്തില്‍ മ്യൂസിക് പങ്കുവയ്‌ക്കാനും ആസ്വദിക്കാനും സാധിക്കുക. എന്നാല്‍ ഓഡിയോ കോളുകളില്‍ ഈ സേവനം ആസ്വദിക്കാനാകില്ല.

നിലവില്‍ ഫീച്ചറുകള്‍ ഫോണുകളിലെത്താൻ തുടങ്ങിയിട്ടില്ല. പ്രാഥമിക ഘട്ടത്തില്‍ ഐഒഎസ് ആപ്പുകള്‍ക്കായുള്ള ഫീച്ചറാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബീറ്റാ പതിപ്പിനെ കുറിച്ചോ ആൻഡ്രോയിഡ് ഉപയോക്താക്കളില്‍ ഫീച്ചര്‍ എപ്പോഴെത്തുമെന്നോ സംബന്ധിച്ച്‌ കമ്ബനി ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. പുതിയ ഫീച്ചറെത്തുന്നതോടെ വാട്‌സ്‌ആപ്പ് കൂടുതല്‍ ഇന്ററാക്ടീവ് ആകുമെന്നാണ് പ്രതീക്ഷ.

Facebook Comments Box

By admin

Related Post