Tue. May 7th, 2024

ഇന്നറിയാം ജനവിധി; സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരരഞ്ഞെടുപ്പ് ഫലം ഇന്ന്

By admin Dec 13, 2023
Keralanewz.com

തിരുവനന്തപുരം : സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ആര്‍ക്കനുകൂലം എന്ന് ഇന്നറിയാം.

രാവിലെ 10 ന് വിവിധ ജില്ലകളിലായി നടന്ന തദ്ദേശ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിക്കും.

പതിനാലു ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി ജനവിധി തേടിയത്. മത്സരിച്ചതില്‍ 47 പേര്‍ സ്ത്രീകളായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫലത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഉപതെരഞ്ഞെടുപ്പില്‍ 72.71 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയത്.

Facebook Comments Box

By admin

Related Post