Fri. May 3rd, 2024

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : ആലപ്പുഴയില്‍ ബിജെപി , പത്തനംതിട്ട എല്‍ഡിഎഫ് ; എറാണകുളത്ത് യുഡിഎഫ്

By admin Dec 13, 2023
Keralanewz.com

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിഞ്ഞ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വൻ നേട്ടം.

ഒരു സിറ്റിങ് സീറ്റ് തോറ്റ യുഡിഎഫ് നാല് സീറ്റുകള്‍ പിടിച്ചെടുത്തു. ഫലം വന്നതില്‍ 14 ഇടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. എല്‍ഡിഎഫ് 13 സ്ഥലത്ത് ജയിച്ചു.

കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ആം ആദ്മി പാര്‍ട്ടിയും എസ്‌ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് നാല് സീറ്റുകള്‍ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുക്കാനും കഴിഞ്ഞു

തിരുവനന്തപുരം

അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്ബൂര്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അര്‍ച്ചന 173 വോട്ടുകള്‍ക്കാണ് വിജയിച്ചത്

കൊല്ലം

പോരുവഴി മയ്യത്തുംകര 15-ാം വാര്‍ഡ് എസ്ഡിപിഐയില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് പ്രതിനിധി 138 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എസ്. ഷീബ വിജയിച്ചു.

കരുനാഗപ്പള്ളി തഴവ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 249 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷ് വിജയിച്ചു.

– ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വിലങ്ങറ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാര്‍ഥി ഹരിത അനില്‍ ബിജെപിയുടെ രോഹിണിയെ 69വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. – കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് വായനശാല സിപിഎം നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി ശ്യാം എസ്സ് ആണ് വിജയിച്ചു

പത്തനംതിട്ട

ജില്ലയില്‍ ഉപ തെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. റാന്നി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അജിമോൻ 251 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചു. പത്തനംതിട്ട – മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ 12 – വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അശ്വതി പി നായര്‍ വിജയിച്ചു.

ആലപ്പുഴ

ചെങ്ങന്നൂര്‍ തിരുവൻവണ്ടൂര്‍ ബ്ലോക്ക് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി സുജന്യ ഗോപി വിജയിച്ചു

കായംകുളം നഗരസഭ 32ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. കായംകുളം നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി 187 വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥി വിജയിച്ചത്.

കോട്ടയം

വെള്ളിയന്നൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 19 വോട്ടിന് വിജയിച്ചു. തലനാട് പഞ്ചായത്ത്‌ മേലടുക്കം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. സിപിഎമ്മിലെ കെ കെ ഷാജിയാണ് 22 വോട്ടിനു വിജയിച്ചത്. മേലടുക്കം വാര്‍ഡിലെ കോണ്‍ഗ്രസ്‌ അംഗമായിരുന്നു ചാള്‍സ് പി ജോയി തുടര്‍ച്ചയായി പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് അയോഗ്യനാക്കിയത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് വാര്‍ഡില്‍ യുഡിഎഫിനെ ഡാനി ജോസ് കുന്നത്ത് വിജയിച്ചു.

അതേ സമയം ഈരാറ്റുപേട്ട നഗരസഭാ കുട്ടിമരംപറമ്ബ് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വിജയം. എസ്ഡിപിഐയുടെ അബ്‌ദുള്‍ ലത്തീഫ് 44 വോട്ടിനാണ് വിജയിച്ചത്.

ഇടുക്കി

ഉടുമ്ബഞ്ചോല പഞ്ചായത്ത്‌ മാവടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിജയം. എല്‍ ഡി എഫ് സ്ഥാനാര്‍ഥി അനുമോള്‍ ആന്റണി 273 വോട്ടുകള്‍ക്കു വിജയിച്ചു. കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ AAP ക്ക് ജയം. AAP സ്ഥാനാര്‍ത്ഥി ബീന കുര്യൻ ആണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് ആണ് പിടിച്ചെടുത്തത്

എറണാകുളം

ജില്ലയില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോണ്‍ഗ്രസിന് ജയം. വടവുകോട് – പുത്തൻകുരിശ് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ യുഡിഎഫിലെ ബിനിത പീറ്റര്‍ വിജയിച്ചു. 88 വോട്ടുകള്‍ക്കാണ് ബിനിത വിജയിച്ചത്.

രാമമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ യുഡിഎഫിലെ ലെ ആന്റോ പി സ്കറിയ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

Facebook Comments Box

By admin

Related Post