Sun. May 5th, 2024

ശബരിമലയില്‍ ഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയില്ല ; കുമ്മനം രാജശേഖരന്‍

By admin Dec 13, 2023
Keralanewz.com

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയില്ല.

തിരക്കിന് കാരണം ഭക്തര്‍ പെട്ടെന്ന് എത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. ഭക്തരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും 30 ശതമാനം വര്‍ധനയുണ്ടാകും.

ഭക്തരുടെ വര്‍ധന മുന്‍കൂട്ടി കണ്ട് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരിനായില്ല. മുന്‍ പരിചയമില്ലാത്തെ പൊലീസുകാരെ ശബരിമലയില്‍ നിയോഗിച്ചു. തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ശബരിമല ടൂറിസ്റ്റ് കേന്ദ്രമാകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും കുമ്മനം വ്യക്തമാക്കി.

Facebook Comments Box

By admin

Related Post